05 April Sunday

പൗരത്വ നിയമം നടപ്പാക്കാതിരിക്കാനാവില്ലെന്ന് രാജസ്ഥാന്‍ സ്‌പീക്കര്‍; കോണ്‍ഗ്രസ് നേതാവിനെ അഭിനന്ദിച്ച് ബിജെപി

വെബ് ഡെസ്‌ക്‌Updated: Sunday Feb 9, 2020

ഡോ.സി പി ജോഷി

ജയ്‌പൂര്‍ > പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാനാവില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ നിയമസഭാ സ്പീക്കറുമായ ഡോ.സി പി ജോഷി. പൗരത്വ ഭേദഗതി നിയമം സംസ്ഥാന വിഷയമല്ലെന്നും സ്പീക്കര്‍ പറഞ്ഞു. കേന്ദ്രം പാസാക്കിയ പൗരത്വ നിയമ ഭേദഗതി സംസ്ഥാനത്തിന് നടപ്പാക്കാതിരിക്കാനാവില്ലെന്നായിരുന്നു മുന്‍ കേന്ദ്രമന്ത്രി കൂടിയായ സി പി ജോഷിയുടെ പ്രതികരണം.

കേരളത്തിനും പഞ്ചാബിനും പിന്നാലെ സിഎഎക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള രാജസ്ഥാന്‍ സര്‍ക്കാരും പ്രമേയം പാസാക്കിയിരുന്നു. സി പി ജോഷിയുടെ പ്രതികരണത്തിനു പിന്നാലെ അദ്ദേഹത്തിന് പിന്തുണയുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. പൗരത്വ നിയമത്തിനൊപ്പം നിന്നതിന് സ്പീക്കറെ അഭിനന്ദിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ പറഞ്ഞു. സി പി ജോഷിയുടെ പ്രസ്താവനയോട് പ്രതികരിക്കാന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും മറ്റ് കോണ്‍ഗ്രസ് നേതാക്കളും തയ്യാറായിട്ടില്ല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top