24 August Saturday

പശുക്കടത്ത‌്: പെഹ‌്‌ലൂ ഖാന്റെ മക്കൾക്കെതിരായ കേസ‌് പുനരന്വേഷിക്കാൻ രാജസ്ഥാൻ പൊലീസ‌്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 10, 2019

രാജസ്ഥാൻ> പെഹ‌്‌ലൂ ഖാന്റെ മക്കളായ ഇർഷാദ‌് ഖാൻ, ആരിഭ‌് ഖാൻ എന്നിവർക്കെതിരെ  പുനരന്വേഷണം നടത്താൻ ആൽവാർ കോടതിയിൽ നിന്ന‌് അനുമതി തേടി രാജസ്ഥാൻ പൊലീസ‌്. പശുക്കളെ കടത്തിയെന്നാരോപിച്ചാണ‌ിത‌്. രണ്ട‌് വർഷം മുമ്പ‌് അനധികൃതമായി മൃഗങ്ങളെ കടത്തിയെന്നാരോപിച്ച‌് പെഹ്‌ലൂ ഖാനെ ആൾക്കൂട്ടം തല്ലി കൊന്നിരുന്നു.

പശുക്കടത്തുമായി ബന്ധപ്പെട്ട‌്  ഇവർക്കെതിരെ കേസ‌് രജിസ്റ്റർ ചെയ‌്തതിൽ അശോക‌് ഖലോട്ട‌് നയിക്കുന്ന രാജസ്ഥാൻ സർക്കാരിനെതിരെ വിമർശനം ഉയർന്നിരുന്നു. ജൂലൈ ആറിന‌് അഡീഷണൽ ചീഫ‌് ജുഡീഷ്യൽ മജിസ‌്ട്രേറ്റിന‌് മുന്നിൽ പുനരന്വേഷണം ആവശ്യപ്പെട്ട‌് അപേക്ഷ സമർപ്പിച്ചതായി ആൽവാർ പൊലീസ‌് സൂപ്രണ്ട‌് അനിൽ പാരിസ‌് ദേശ‌്മുഖ‌് അറിയിച്ചു.

രാജസ്ഥാനിൽ  കന്നുകാലികളെ സംബന്ധിച്ച‌് നിലവിലുള്ള ആക്ട‌് (പ്രൊഹിബിഷൻ ഓഫ‌് ടെമ്പററി മൈഗ്രേഷൻ ഓർ എക്സ‌്പോർട്ട‌്)  പ്രകാരമാണ‌് കേസ‌്.  മരണ ശേഷം  പെഹ്‌ലൂ ഖാന്റെ പേര‌് ചാർജ‌് ഷീറ്റിൽ നിന്ന‌് ഒഴിവാക്കിയിരുന്നു.


പ്രധാന വാർത്തകൾ
 Top