17 February Sunday

നവജാത ശിശുക്കള്‍ക്ക് ആശുപത്രിയില്‍ ഗ്രഹനിലനോക്കി പേരിടുന്ന പദ്ധതിയുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍

വെബ് ഡെസ്‌ക്‌Updated: Thursday Feb 14, 2019

ജയ്‌പൂ‌ര്‍ > നവജാത ശിശുക്കള്‍ക്ക് ആശുപത്രിയില്‍ വെച്ചുതന്നെ പേര് നല്‍കാനുള്ള പദ്ധതിയുമായി രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. രാജീവ് ഗാന്ധി ജന്മപത്രി നാംകരണ്‍ യോജന എന്നാണ് കോണ്‍ഗ്രസ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. കുഞ്ഞിന്റെ ജനന സമയത്തെ ഗ്രഹനില കണക്കാക്കി യോജിക്കുന്ന പേര് ആശുപത്രിയില്‍ വച്ചുതന്നെ നല്‍കുന്നതാണ് പദ്ധതി.

ശിശുക്കളുടെ ജനന സമയം കണാക്കാക്കുന്നതിനായി ആശുപത്രികളില്‍ ജ്യോതിഷികളെയും നിയമിക്കും. രാജസ്ഥാനിലെ എല്ലാ സര്‍ക്കാര്‍, സ്യകാര്യ ആശുപത്രികളിലും പദ്ധതി നടപ്പിലാക്കും. തുടക്കത്തില്‍ സൗജന്യമായാണ് പദ്ധതി നടപ്പാക്കുന്നതെങ്കിലും പിന്നീട് മറ്റു സ്ഥലങ്ങളില്‍ കൂടി വ്യാപിക്കുന്നതോടെ തുക ഇടാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ 51 രൂപയും സ്വകാര്യ ആശുപത്രികളില്‍ 101 രൂപയുമായിരിക്കും ഫീസായി ഇടാക്കുക. നിലവില്‍ 16,728 സര്‍ക്കാര്‍ ആശുപത്രികളും 54 അംഗീകൃത സ്വകാര്യ ആശുപത്രികളുമാണ് സംസ്ഥാനത്തുള്ളത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top