രാജ്കുന്ദ്രയുടെ വീട്ടില്‍ ഇഡി റെയ്ഡ്
മുംബൈ
നീലച്ചിത്ര ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ്കുന്ദ്രയുമായും സഹായികളുമായും ബന്ധപ്പെട്ടയിടങ്ങളിൽ ഇഡി റെയ്ഡ് നടത്തി. മുംബൈയിലും യുപിയിലുമായ 15 ഇടങ്ങളിലായിരുന്നു റെയ്ഡ്. ജുഹുവിലെ കുന്ദ്രയുടെ വസതിയിലടക്കം പരിശോധന നടന്നതായാണ് റിപ്പോര്‍ട്ട്. കേസുമായി തനിക്ക് ബന്ധമില്ലെന്ന് ശില്പ ഷെട്ടി പ്രസ്താവനയിൽ പറഞ്ഞു.
0 comments