മുംബൈ> ശിവസേന എംഎല്‍എയുടെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ (ഇഡി) റെയ്ഡ്.മുംബൈയിലും താനെയിലുമായി 10 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ഥാപനങ്ങളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇഡിയുടെ ആരോപണം.
താനെ ഓവാല-മജിവാഡ നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ പ്രതാപ് സര്‍നായികിന്റെ വസതിയിലും ഓഫീസിലുമാണ് റെയ്ഡ് നടക്കുന്നത്.
നടി കങ്കണ റണാവത്തിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് പ്രതാപ് നായിക് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇഡി റെയ്ഡ് നടപടികള്‍ ആരംഭിച്ചത്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..