14 December Saturday

ട്രെയിൻ അപകടം തുടർക്കഥ; കേന്ദ്രം ഒരു പാഠവും പഠിച്ചില്ലെന്ന് രാഹുൽ ​ഗാന്ധി

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024

ന്യൂഡൽഹി> രാജ്യത്ത് ട്രെയിൻ അപകടങ്ങൾ തുടർക്കഥയാവുമ്പോൾ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ​ഗാന്ധി. തുടർച്ചയായി ട്രെയിൻ അപകടങ്ങൾ ഉണ്ടായിട്ടും കേന്ദ്രസർക്കാർ ഒരു പാഠവും പഠിച്ചിട്ടില്ലെന്നും സർക്കാർ ഉണരുമ്പോഴേക്കും എത്ര കുടുംബങ്ങൾ തകരുമെന്നും രാഹുൽ ഗാന്ധി ചോദിച്ചു

മൈസൂരു-ദർബംഗ എക്സ്പ്രസ് ട്രെയിൻ ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. ബാലസോർ ട്രെയിൻ അപകടത്തിന്റെ തനിയാവർത്തനമാണ് മൈസൂരു-ദർബംഗ ട്രെയിൻ അപകടമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

വെള്ളി രാത്രി 8.30ഓടെയാണ്‌ അപകടം. സിഗ്നൽ ലഭിച്ച മെയിൻ ട്രാക്കിൽ നിന്ന് മാറി ലൂപ് ലൈനിൽ കിടന്ന ചരക്കുട്രെയിനിൽ ബാഗ്മതി എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഇരുന്നൂറിലേറെ അപകടങ്ങളിൽ 351 പേർക്കാണ് ജീവൻ നഷ്ടമായത്. 970 പേർക്ക് പരിക്കേറ്റു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top