23 January Wednesday

'ശബരിമല വിഷയത്തിലെ നിലപാട് മാറ്റുന്നു'; മലക്കം മറിഞ്ഞ് രാഹുല്‍ ഗാന്ധി

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

ദുബായ് > ശബരിമല സ്‌‌ത്രീപ്രവേശന വിഷയത്തില്‍ മുന്‍ നിലപാട് മാറ്റി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേരളത്തിലെ ജനങ്ങളുടെ താല്‍പര്യമനുസരിച്ച് പ്രവര്‍ത്തിക്കാനാണ് സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശമെന്നും ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും രാഹുല്‍ പറഞ്ഞു. ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പുതിയ നിലപാട് രാഹുല്‍ അറിയിച്ചത്.

എന്നാല്‍ സുപ്രീംകോടതി വിധിയെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കാനില്ലെന്നായിരുന്നു രാഹുലിന്റെ മറുപടി. നേരത്തെ ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. ചരിത്രപരമായ വിധിയെന്നായിരുന്നു സുപ്രീംകോടതി വിധി വന്നസമയം എഐസിസി വിശേഷിപ്പിച്ചത്.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top