21 August Wednesday

'ഇനി തുടരാനാകില്ല'; ട്വിറ്ററിലൂടെ രാജി പ്രഖ്യാപനം നടത്തി രാഹുല്‍ ഗാന്ധി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 3, 2019

ന്യൂഡൽഹി > കോൺഗ്രസ്‌ അധ്യക്ഷസ്ഥാനത്തുനിന്ന്‌ രാജിവച്ചെന്നും, ഇനിയും പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്ത് തുടരാനില്ലെന്നും ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി രംഗത്ത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുതിയ അധ്യക്ഷനെ എത്രയും പെട്ടെന്ന് തീരുമാനിക്കണമെന്നും രാഹുല്‍ ഗാന്ധി ബുധനാഴ്ച വ്യക്തമാക്കി.

‘ഇനിയും കാലതാമസമില്ലാതെ പുതിയ അധ്യക്ഷനെ പാര്‍ട്ടി തീരുമാനിക്കണം. ഈ പ്രക്രിയയില്‍ ഞാനുണ്ടാവില്ല. ഞാന്‍ രാജിക്കത്ത് നേരത്തേ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനിയും അധ്യക്ഷനായി ഞാന്‍ തുടരില്ല. പ്രവര്‍ത്തക സമിതി എത്രയും പെട്ടെന്ന് ചേര്‍ന്ന് അധ്യക്ഷനെ തിരഞ്ഞെടുക്കണം,’ രാഹുല്‍ ഗാന്ധി എഎന്‍ഐയോട് പറഞ്ഞു.

പാര്‍ട്ടിയിലെ യുവ നേതാക്കളുടെ രാജി, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ അഭ്യര്‍ഥന, ആയിരക്കണക്കിന് വരുന്ന അണികളുടെ വികാരം ഇതിനൊന്നിനും രാഹുല്‍ ഗാന്ധിയുടെ മനം മാറ്റാന്‍ സാധിച്ചിട്ടില്ല. അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവയ്ക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചിരിക്കുന്നത്. യാതൊരു കാരണവശാലും അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top