22 May Wednesday

ബിജെപി വൻ പരാജയം ഏറ്റുവാങ്ങേണ്ടിവരും; മോഡി പുറത്തുപോകും: രാഹുൽ ഗാന്ധി

വെബ് ഡെസ്‌ക്‌Updated: Saturday May 4, 2019

ന്യൂഡൽഹി> ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ പരാജയം ഏറ്റുവാങ്ങേണ്ടിവരുമെന്നും  നരേന്ദ്രമോഡി  പുറത്തുപോകുമെന്നും കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസിന്റെ വിലയിരുത്തൽ ഇതാണെന്നും രാഹുൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്തിന്‌ എന്തുവേണം എന്നതിനെ കുറിച്ച്‌ മോഡിക്ക്‌ പദ്ധതികളില്ല. സൈന്യം മോഡിയുടെ സ്വകാര്യ സ്വത്തല്ല.യുപിഎ കാലത്തും സൈന്യം സർജിക്കൽ സ്‌ട്രൈക്ക്‌ നടത്തി. എന്നാൽ അത് നടത്തിയത്‌ കോൺഗ്രസ്‌ അല്ല;  സൈന്യമാണ്‌. 70 വർഷമായി ഇന്ത്യൻ സൈന്യത്തിന്‌ നല്ല ട്രാക്ക്‌ റെക്കോർഡ്‌ ഉണ്ട്‌. ആ സൈന്യത്തെ രാഷ്‌ ട്രീയവത്‌കരിക്കരുത്‌.

തൊഴിലില്ലായ്മയാണ്‌ രാജ്യത്തെ പ്രധാന പ്രശ്‌നം. എന്നാൽ അതേ പറ്റി മോഡി ഒന്നും പറയുന്നില്ല.

ഇന്ത്യൻ സാമ്പത്തിക രംഗത്തെ മോഡി തകർത്തു കളഞ്ഞു. പ്രതിപക്ഷത്തെ അഭിമുഖീകരിക്കാൻ മോഡിക്ക്‌ പേടിയാണ്‌. ചൗക്കിദാർ കള്ളൻ തന്നെയാണ്‌. റഫേൽ ഇടപാടിൽ 30,000 കോടിയുടെ തട്ടിപ്പ്‌ നടത്തി.  

കോൺഗ്രസ്‌ അവതരിപ്പിക്കുന്ന ‘ന്യായ്‌ പദ്ധതി’യിൽ വലിയ പ്രതീക്ഷയുണ്ട്‌. തെരഞ്ഞെടുപ്പിൽ ജയിക്കുക എന്നത്‌ തന്നെയാണ്‌ മുഖ്യലക്ഷ്യമെന്നും രാഹുൽഗാന്ധി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top