20 April Tuesday

വോട്ടർമാരെ അപഹസിക്കരുത്, രാഹുലിനോട് സിബല്‍

സ്വന്തം ലേഖകൻ‌Updated: Thursday Feb 25, 2021

ന്യൂഡൽഹി > അമേഠിയിലെ വോട്ടർമാരെ അപമാനിക്കുന്ന രാഹുൽ ഗാന്ധിയുടെ പ്രസ്‌താവനയെക്കുറിച്ച്‌ അദ്ദേഹം വിശദീകരണം നൽകണമെന്ന് മുതിർന്ന കോണ്‍​ഗ്രസ് നേതാവ്‌ കപിൽ സിബൽ. രാഹുൽ പറഞ്ഞതിനോട്‌ പ്രതികരിക്കാൻ താനാളല്ല. അദ്ദേഹം അങ്ങനെ പറഞ്ഞു, ഏതു സാഹചര്യത്തിലാണ്‌ പ്രസ്‌താവനയെന്ന്‌ അദ്ദേഹത്തിന്‌ വിശദീകരിക്കാവുന്നതേയുള്ളൂ. രാജ്യത്തെ വോട്ടർമാർ ബുദ്ധിയുള്ളവരാണ്‌. രാജ്യത്തിന്റെ ഏത്‌ ഭാഗത്തുള്ള വോട്ടറായാലും അവരുടെ യുക്തിയെ‌ മാനിക്കണം. അവരുടെ യുക്തിയെ വിലകുറച്ചു കാണരുത്‌–- സിബൽ പറഞ്ഞു.

മൂന്നുവട്ടം ജയിപ്പിച്ച അമേഠിവോട്ടർമാരെ അധിക്ഷേപിക്കുന്ന തരത്തിൽ രാഹുൽ കേരളത്തിൽ നടത്തിയ പ്രസ്താവന ദേശീയതലത്തിൽ വിവാദമായി. ഉത്തരേന്ത്യക്കാരെയാകെ രാഹുൽ അപമാനിച്ചെന്നാണ് ബിജെപി പ്രചാരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top