06 December Tuesday

രാഹുലിനെ വിമർശിച്ച്‌ ഹിമാചൽ പിസിസി പ്രസിഡന്റ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 21, 2022


ന്യൂഡൽഹി
രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃരീതിയെ വിമർശിച്ച്‌ ഹിമാചൽ പ്രദേശ്‌ പിസിസി പ്രസിഡന്റ്‌ പ്രതിഭ സിങ്‌. മുതിർന്ന നേതാക്കളെ കാണാനോ സംസാരിക്കാനോ രാഹുലോ പ്രിയങ്കയോ താൽപ്പര്യപ്പെടുന്നില്ലെന്ന്‌ പ്രതിഭ വാർത്താപോർട്ടലിന്‌ അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. കോൺഗ്രസ്‌ ദുർബലപ്പെടാൻ രാഹുലിന്റെ ഈ സമീപനം കാരണമായെന്നും പ്രതിഭ കുറ്റപ്പെടുത്തി. മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ ഭാര്യയാണ്‌ പ്രതിഭ.

ഗുലാംനബി പാർടി വിട്ടത്‌ അവ​ഗണനമൂലമാണ്.ആനന്ദ്‌ ശർമയെപ്പോലുള്ള നേതാക്കളും അതൃപ്‌തരാണ്‌. പാർടിക്കുവേണ്ടി കൂടുതൽ സമയം ചെലവഴിക്കണോ എന്ന് അദ്ദേഹം തീരുമാനിക്കണം. അതിന്‌ തയ്യാറല്ലെങ്കിൽ ആ സ്ഥാനത്തേക്ക്‌ കടന്നുവരാൻ  പ്രാപ്‌തിയുള്ള നിരവധി നേതാക്കളുണ്ട്‌–- പ്രതിഭ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top