14 December Saturday

റഫേലിൽ പുനരന്വേഷണ ഹർജികൾ സുപ്രീംകോടതി തള്ളി; രാഹുലിനെതിരായ ഹർജിയും തള്ളി

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019

ന്യൂഡൽഹി> പ്രധാനമന്ത്രി നരേന്ദ്രമോഡിയുൾപ്പെടെയുള്ളവർ ആരോപണവിധേയരായ റഫേൽ വിമാന ഇടപാടിൽ പുനരന്വേഷണം ആവശ്യമില്ലെന്ന്‌ സുപ്രീംകോടതി. അന്വേഷണ  ആവശ്യം നിരാകരിച്ച വിധി പുനഃപരിശോധിക്കണമെന്ന ഹർജികളാണ്‌ ചീഫ്‌ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌, ജസ്‌റ്റിസുമാരായ എസ്‌ കെ കൗൾ, കെ എം ജോസഫ്‌ എന്നിവരുൾപ്പെട്ട ബെഞ്ച്‌ തള്ളിയത്‌. റഫേൽ കേസിൽ മോഡിയെ ചൗക്കിദാൾ ചോർൾെ എന്ന്‌ വിളിച്ചാക്ഷേപിച്ചെന്ന രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി ഹർജിയും കോടതി തള്ളി. ഭാവിയിൽ രാഹുൽഗാന്ധി കൂടുതൽ ജാഗ്രത കാണിക്കണമെന്ന്‌ കോടതി നിർദ്ദേശിച്ചു.

റഫേലിൽ അന്വേഷണം ആവശ്യപ്പെട്ട്‌ മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത്‌ സിൻഹ, അരുൺ ഷൂരി, അഭിഭാഷകൻ പ്രശാന്ത്‌ ഭൂഷൺ എന്നിവരാണ്‌ കോടതിയെ സമീപിച്ചത്‌. എന്നാൽ, ചീഫ്‌ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌യുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച്‌ ആവശ്യം നിരാകരിച്ചു. 

കോടതി മുമ്പാകെ കേന്ദ്ര സർക്കാർ പറഞ്ഞ കാര്യങ്ങളിൽ പൊരുത്തക്കേടുള്ളതായി മാധ്യമ വാർത്തകൾ വന്നു. വിധിന്യായത്തിലെ ചില പിശകുകളും പുറത്തുവന്നതോടെയാണ്‌ സിൻഹയും മറ്റും പുനഃപരിശോധനാ ഹർജി നൽകിയത്‌.ഈ ഹർജിയാണ്‌ തള്ളിയത്‌.

ഫ്രാന്‍സില്‍നിന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്ന ഇടപാടില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്നായിരുന്നു 2018 ഡിസംബര്‍ 14ന് സുപ്രീംകോടതി വിധിച്ചത്. റിലയന്‍സിനു സര്‍ക്കാര്‍ നേട്ടമുണ്ടാക്കിക്കൊടുത്തതായി തെളിവില്ലെന്നു നിരീക്ഷിച്ച കോടതി, യുദ്ധവിമാനങ്ങളുടെ വില പരിശോധിക്കല്‍ തങ്ങളുടെ ജോലിയല്ലെന്നും വ്യക്തമാക്കിയിരുന്നു.

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുത്തതില്‍ ക്രമക്കേട്. കരാര്‍ നല്‍കിയത് ഉയര്‍ന്ന വിലയ്ക്ക്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കൽസിന്റെ അവസരം നഷ്‌ടപ്പെടുത്തി റിലയൻസ്‌ എയ്‌റോസ്‌ട്രക്‌ചറിനെ പങ്കാളിയാക്കി തുടങ്ങിയവയാണ്‌ പരാതിക്കാർ ഉന്നയിച്ചിരുന്നത്‌.
 


പ്രധാന വാർത്തകൾ
 Top