03 March Wednesday
കൂടുതൽ എംഎൽഎമാർ കോൺഗ്രസ‌് വിടും.

പുതുച്ചേരിയിൽ കോൺഗ്രസ‌് പ്രമുഖർ ബിജെപിയിലേക്ക്‌ ; മന്ത്രി എ നമശിവായവും ദീപൈന്തൻ എംഎൽഎയും പാർടി വിട്ടു

വെബ് ഡെസ്‌ക്‌Updated: Monday Jan 25, 2021


സ്വന്തം ലേഖകൻ
ദക്ഷിണേന്ത്യയിൽ കോൺഗ്രസ‌് ഭരിക്കുന്ന ഏക സംസ്ഥാനമായ  പുതുച്ചേരിയിൽ കോൺഗ്രസ്‌ നേതാക്കളായ മന്ത്രിയും എംഎൽഎയും രാജിവെച്ചു. പൊതുമരാമത്ത‌് മന്ത്രി എ നമശിവായവും ഇ ദീപൈന്തൻ എംഎൽഎയുമാണ്‌ ബിജെപി നേതൃത്വവുമായുള്ള ചർച്ചയ്‌ക്ക്‌ ശേഷം രാജിവച്ചത്‌. തിങ്കളാഴ്ച ഉച്ചയോടെയാണ് മുഖ്യമന്ത്രിക്ക് നമശിവായം രാജിക്കത്ത് നൽകിയത്. എംഎൽഎ സ്ഥാനം രാജിവച്ച് സ്പീക്കർക്കും രണ്ടുപേരും കത്ത് നൽകി. ഇരുവരും ഉടൻ ബിജെപിയിൽ ചേരും.

മുൻ പിസിസി പ്രസിഡന്റും വില്യന്നൂർ എംഎൽഎയുമാണ‌് നമശിവായം. ഒസുഡു മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ് ദീപൈന്തൻ. കൂടുതൽ എംഎൽഎമാർ കോൺഗ്രസ‌് വിടുമെന്ന്‌ സൂചനയുണ്ട്. പുതുച്ചേരി പിടിക്കാനുള്ള ബിജെപി തന്ത്രത്തിന്റെ ഭാഗമായി വ്യാപകമായ വലവീശലാണ്‌ നടക്കുന്നത്‌.  നമശിവായം ബിജെപിയിലേക്ക്‌ പോകുമെന്ന‌് നേരത്തെ വാർത്തയുണ്ടായിരുന്നു. ഇത‌് മാധ്യമസൃഷ‌്ടിയാണെന്നായിരുന്നു മുഖ്യമന്ത്രി വി നാരായണസ്വാമി  പ്രതികരിച്ചത്‌.  നമശിവായത്തിന്റെ അടുത്ത അനുയായിയാണ്‌  ദീപൈന്തൻ.

ശനിയാഴ‌്ച വില്യന്നൂർ മണ്ഡലത്തിൽ നമശിവായം കോൺഗ്രസ‌് പ്രവർത്തകരുടെ  യോഗം വിളിച്ചിരുന്നു. പുതുച്ചേരി, കാരയ‌്ക്കൽ മേഖലയിലെ 28 നിയോജകമണ്ഡലത്തിലെയും അനുയായികളുടെ യോഗവും ചേർന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ നമശിവായത്തെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കാമെന്നാണ‌് ബിജെപി വാഗ‌്ദാനം. ബിജെപി ദേശീയ പ്രസിഡന്റ‌് ജെ പി നദ്ദ 31ന‌് പുതുച്ചേരിയിലെത്തുന്നുണ്ട‌്.

പുതുച്ചേരിയിൽ ഒരു മണ്ഡലത്തിലും ഒറ്റയ്‌ക്ക്‌ ജയിക്കാൻ സാധിക്കാത്ത ബിജെപി വമ്പൻ ഓഫറാണ്‌ കോൺഗ്രസിന്‌ നൽകുന്നത്‌.  തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി തമിഴ്‌നാട് പര്യടനം കഴിഞ്ഞ്‌ രാഹുൽ മടങ്ങിയതിന്‌ പിന്നാലെയാണ്‌ പുതുച്ചേരിയിലെ കോൺഗ്രസ്‌ കാലുമാറ്റം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top