17 June Monday

പുൽവാമ ഭീകരാക്രമണം: വാക്‌പോര്‌ മുറുകി

എം പ്രശാന്ത‌്Updated: Wednesday Feb 20, 2019

ന്യൂഡൽഹി > കശ‌്മീരിൽ ഇനി ആരെങ്കിലും തോക്കെടുത്താൽ ഇല്ലാതാക്കുമെന്ന‌് ഇന്ത്യൻ സൈന്യത്തിന്റെ മുന്നറിയിപ്പ‌്. തീവ്രവാദം അവസാനിപ്പിച്ചാൽ മാത്രമേ ഇനി പാകിസ്ഥാനുമായി ചർച്ചയുള്ളുവെന്നും ഇന്ത്യ. പുൽവാമ സ‌്ഫോടനത്തിന്റെ പേരിൽ തങ്ങളെ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന‌് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ. 40 സിആർപിഎഫ‌് ജവാന്മാരുടെ മരണത്തിനിടയാക്കിയ പുൽവാമ ചാവേർ ഭീകരാക്രമണത്തെത്തുടർന്ന‌് ഇരു രാജ്യങ്ങളും തമ്മിലുള്ള വാക‌്പോര‌് മുറുകി.  പുൽവാമ സംഭവത്തിൽ ഏതെങ്കിലും പാകിസ്ഥാനി ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം ലഭ്യമാക്കിയാൽ അവർക്കെതിരെ  നടപടി ഉറപ്പുനൽകുന്നുവെന്ന‌്  ഇമ്രാൻ ഖാൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

ജയ‌്ഷെ മുഹമ്മദിന്റെ നേതൃത്വത്തെ അപ്പാടെ താഴ‌്‌വരയിൽനിന്ന‌് തുടച്ചുനീക്കിയെന്ന‌്-  കരസേനയും സിആർപിഎഫും ജമ്മു -കശ‌്മീർ പൊലീസും വിളിച്ചുചേർത്ത സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. താഴ‌്‌വരയിൽ തീവ്രവാദികളെ കണ്ടെത്തുന്നതിനായി വിവിധയിടങ്ങളിൽ സുരക്ഷാസേന ചൊവ്വാഴ‌്ചയും തെരച്ചിൽ നടത്തി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top