23 March Saturday

ഭീകരർക്ക‌് സൈന്യത്തിന്റെ അന്ത്യശാസനം; കശ‌്മീരിൽ തോക്കെടുക്കുന്നവർ ഇനി ഒരു ദയയും പ്രതീക്ഷിക്കണ്ട

വെബ് ഡെസ്‌ക്‌Updated: Tuesday Feb 19, 2019

ന്യൂഡൽഹി> ഭീകരർക്ക‌് ഇന്ത്യൻ സൈന്യത്തിന്റെ അന്ത്യശാസനം. കശ‌്മീരിൽ തോക്കെടുക്കുന്നവർക്ക‌് ഇനി സൈന്യത്തിന്റെ ഒരു ദയയും പ്രതീക്ഷിക്കെണ്ടെന്ന‌് സൈന്യം അറിയിച്ചു. പുൽവാമതിലെ ഭീകരാക്രമണം  പാക‌് സൈന്യത്തിന്റെയും ഐഎസ‌്ഐയുടെ സഹായത്തോടെയാണെന്നും സൈനിക മേധാവികള്‍ സംയുക്തമായി ശ്രീനഗറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

പാകിസ്താന്റെ പുത്രനാണ് ജെയിഷെ മുഹമ്മദ്. കാശ്മീരിലെ ജെയ്‌ഷെ മുഹമ്മദ് നേതൃത്വത്തെ ഇല്ലാതാക്കി. കൊല്ലപ്പെട്ട കമാന്റർമാരിൽ രണ്ടുപേർ പാകിസ്ഥാനികൾ. തോക്ക‌് താഴെ വെച്ചില്ലെങ്കിൽ മരിക്കാൻ തയ്യാറായിക്കോളൂ. ഇത‌് അവസാന മുന്നറിയിപ്പ‌് ആണെന്നും കെ ജെ എസ‌് ധില്ലൻ എറഞ്ഞു


പ്രധാന വാർത്തകൾ
 Top