28 May Sunday

പുൽവാമ സൈനികരുടെ വിധവകളുടെ 
സമരം ആയുധമാക്കി ബിജെപി

വെബ് ഡെസ്‌ക്‌Updated: Sunday Mar 12, 2023

ജയ്‌പുർ
പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികരുടെ ഭാര്യമാർ രാജസ്ഥാനിലെ കോൺഗ്രസ്‌ സർക്കാരിനെതിരെ നടത്തുന്ന സമരം മുതലെടുത്ത്‌ ബിജെപി. പൊലീസ് സംരക്ഷണയില്‍ ആശുപത്രിയില്‍ കഴിയുന്ന വനിതകളെ സന്ദർശിക്കാൻ വന്ന ബിജെപി നേതാവ്‌ കിരോഡി ലാൽ മീണയെ അറസ്റ്റുചെയ്‌തതിനെതിരെ ബിജെപി സംസ്ഥാനത്ത്‌ വൻ പ്രതിഷേധമുയർത്തി.  മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിന്റെ വസതിയിലേക്കു നടത്തിയ മാർച്ച്‌ അക്രമാസക്തമായി.

പൊലീസ്‌ ലാത്തിവീശി.
കഴിഞ്ഞ 28മുതലാണ്‌ പുൽവാമ സൈനികരുടെ വിധവകൾ സർക്കാർ ജോലിയും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട്‌  ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്റെ വീടിനുപുറത്ത്‌ സമരം ആരംഭിച്ചത്‌. കഴിഞ്ഞദിവസമാണ് ഇവരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ ആശുപത്രിയിലേക്ക്‌ മാറ്റിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top