16 April Friday

പുതുച്ചേരിയിൽ ഒരു കോൺഗ്രസ്‌ എംഎൽഎകൂടി രാജിവെച്ചു; വിശ്വാസ വോട്ടിന്‌ മണിക്കൂറുകൾ മാത്രംബാക്കി

വെബ് ഡെസ്‌ക്‌Updated: Sunday Feb 21, 2021

പുതുച്ചേരി > വിശ്വാസ വോട്ട്‌ തേടാൻ മണിക്കൂറുകൾ മാത്രംബാക്കി നിൽകെ ഒരു കോൺഗ്രസ്‌ എംഎൽഎ കൂടി രാജിവെച്ചു. രാജ്‌ഭവൻ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും മുഖ്യമന്ത്രിയുടെ പാർലമെണ്ടറി പാർടി സെക്രട്ടറിയുമായ ലക്ഷ്‌മിനാരായണനാണ്‌ രാജിവെച്ചത്‌. തിങ്കളാഴ്‌ച നിയമസഭയിൽ സർക്കാർ വിശ്വാസ വോട്ട്‌ തേടാനിരിക്കെയാണ്‌ ബിജെപിസഖ്യത്തിന്റെ വലയിൽ ഒരു എംഎൽഎ കൂടി വീണത്‌.

സഭയിൽ ഭരണപക്ഷത്തെ അംഗബലം ഇതോടെ 13 ആയി കുറഞ്ഞു. പ്രതിപക്ഷത്ത്‌ മൂന്ന്‌ നോമിനേറ്റഡ്‌ അംഗങ്ങളടക്കം 14 അംഗങ്ങളുണ്ട്‌. വി നാരായണസ്വാമി സർക്കാർ സഭയെ അഭിമുഖീകരിക്കുമോ അതോ രാജിവെക്കുമോ എന്നതിൽ വ്യക്തതയായിട്ടില്ല. രാജിക്കത്ത്‌ സ്‌പീക്കർക്ക്‌ കൈമാറിയതായി ലക്ഷ്‌മിനാരായണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കോൺഗ്രസ്‌ വിടുന്ന ആറാമത്തെ എംഎൽഎയാണ്‌ ലക്ഷ്‌മിനാരായണൻ. നേരത്തെ രണ്ട്‌ മന്ത്രിമാരടക്കം നാല്‌ എംഎൽഎമാർ രാജിവെച്ചിരുന്നു. സർക്കാറിനെതിരെ കലാപകൊടി ഉയർത്തിയ ഒരു എംഎൽഎയെ അയോഗ്യനാക്കുകയും ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top