Deshabhimani

പിഎസ്എൽവി സി ദൗത്യം വിജയം: പ്രോബ-3 ഇരട്ട ഉപഗ്രഹം വിക്ഷേപിച്ചു

വെബ് ഡെസ്ക്

Published on Dec 05, 2024, 04:08 PM | 0 min read

ഹൈദരാബാദ് >  യൂറോപ്യൻ സ്‌പേസ്‌ ഏജൻസിയുടെ സൗര നിരീക്ഷണ ഉപഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള പിഎസ്‌എൽവി 59 വിജയകരമായി വിക്ഷേപിച്ചു.  

ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്‌പേയ്‌സ്‌ സെന്ററിൽ നിന്ന്‌ വൈകിട്ട്‌ 4.08നാണ് പ്രോബാ–- 3  ഉഗ്രഹങ്ങളുമായി പിഎസ്‌എൽവി സി 59 റോക്കറ്റ് കുതിച്ചത്. ഇന്നലെയാണ് വിക്ഷേപണം തീരുമാനിച്ചിരുന്നതെങ്കിലും ബഹിരാകാശ പേടകത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ദൗത്യം മാറ്റുകയായിരുന്നു. വിക്ഷേപണത്തിന് മിനിറ്റുകൾക്കു മുമ്പാണ് ദൗത്യം മാറ്റിവച്ചത്.

സൂര്യന്റെ കൊറോണയെ പറ്റി പഠിക്കാനുള്ള ഇരട്ട ഉപഗ്രഹങ്ങളാണ്‌ ദൗത്യത്തിലുള്ളത്‌.  കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച്‌ സൂര്യന്റെ പ്രഭാവലയത്തെ പറ്റി ഉപഗ്രഹം സൂക്ഷ്‌മമായി പഠിക്കും. 145 മീറ്റർ വ്യത്യാസത്തിലുള്ള ഭ്രമണപഥത്തിൽ ഇരു ഉപഗ്രഹങ്ങളും സഞ്ചരിച്ചാണ്‌ ഇത്‌ സാധ്യമാക്കുക. ഏറ്റവും ഉയരത്തിലുള്ള ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാകും ഇവയെ ഉറപ്പിക്കുക. കുറഞ്ഞദൂരം 600ഉം കൂടിയ ദൂരം 6530 കിലോമീറ്ററുമായുള്ള പഥമാണിത്‌. ആയിരം കിലോമീറ്റർ ഉയരത്തിൽ  ഉപഗ്രഹങ്ങളെ ആദ്യഘട്ടത്തിൽ എത്തിക്കും. രണ്ട്‌ വർഷമാണ്‌ കാലാവധി.



deshabhimani section

Related News

0 comments
Sort by

Home