19 November Tuesday

അഭിഭാഷകര്‍ക്കെതിരെ നടപടി വേണം; ഡല്‍ഹിയില്‍ പൊലീസുകാരുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2019

ന്യൂഡല്‍ഹി> അഭിഭാഷകര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ പൊലീസുകാരുടെ പ്രതിഷേധ സമരം. കഴിഞ്ഞ ദിവസം കോടതി വളപ്പില്‍ വച്ച് അഭിഭാഷകര്‍ പൊലീസിനെ ആക്രമിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സമരം.

പണിമുടക്കി കറുത്ത റിബണ്‍ ധരിച്ച് പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളികളുമായി സമരം തുടരുകയാണ് പൊലീസുകാര്‍. കഴിഞ്ഞ ദിവസം ഡല്‍ഹി ഹസാരി കോടതിയില്‍ വച്ചാണ് പൊലീസുകാരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്‌

 ഡല്‍ഹി കമ്മീഷണര്‍ സ്ഥലത്തെത്തി അക്രമം നടത്തിയ അഭിഭാഷകരെ അറസ്റ്റ് ചെയ്യുമെന്ന് സംബന്ധിച്ച് ഉറപ്പ് നല്‍കണമെന്നാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top