04 October Wednesday

ദൂരദർശനിലെ ആദ്യകാല വാർത്താ അവതാരക ഗീതാഞ്ജലി അയ്യർ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023

ന്യൂഡൽഹി > ദൂരദർശനിലെ ആദ്യകാല ഇംഗ്ലിഷ് വാർത്താ അവതാരകരിൽ പ്രമുഖയായിരുന്ന ഗീതാഞ്ജലി അയ്യർ അന്തരിച്ചു. 1971ൽ ദൂരദർശനിൽ പ്രവേശിച്ച അവർ 30 വർഷത്തോളം വാർത്താ അവതാരകയായി പ്രവർത്തിച്ചു.

മികച്ച വാർത്താ അവതാരകയ്ക്കുള്ള അവാർഡ് നാലു തവണ കരസ്ഥമാക്കി. 1989ൽ മികച്ച പ്രവർത്തനത്തിന് ഇന്ദിരാ ഗാന്ധി പ്രിയദർശിനി അവാർഡ് നേടി. കൊൽക്കത്ത ലൊറെന്റോ കോളജ്, നാഷനൽ സ്കൂൾ ഓഫ് ഡ്രാമ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top