Deshabhimani

ഡൽഹി വായു ​മലിനീകരണം: ​നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ സുപ്രീംകോടതി അനുമതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 06:00 PM | 0 min read

ന്യൂഡൽഹി > ഡൽഹിയിലെയും സമീപ പ്രദേശങ്ങളിലെയും വായു മലിനീകരണം കൈകാര്യം ചെയ്യുന്ന ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ (ജിആർഎപി) 4-ാം ഘട്ടം പ്രകാരമുള്ള അടിയന്തര നടപടികൾ പിൻവലിക്കാൻ സുപ്രീംകോടതി അനുമതി നൽകി. ഡൽഹി-എൻസിആർ മേഖലകളിലെ അന്തരീക്ഷ മലിനീകരണം തടയുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട വിഷയത്തിൽ വാദം കേൾക്കുകയായിരുന്നു സുപ്രീം കോടതി.

ഡൽഹിയിൽ ഇന്ന് രേഖപ്പെടുത്തിയ വായുഗുണനിലവാരം 161 ആണ്. ഗുണ നിലവാരം മോഡറേറ്റ് വിഭാഗത്തിൽ തുടരുന്നതിനാലാണ് നിയന്ത്രണങ്ങൾ നീക്കാൻ സുപ്രീം കോടതി അനുമതി നൽകിയത്. കഴിഞ്ഞ ഒരു മാസമായി നഗരത്തിൽ തുടർച്ചയായി വായു മലിനീകരണ തോത് ഗുരുതര വിഭാഗത്തിലായിരുന്നു.

വായു മലിനീകരണം തടയുന്നതിനായി ഡൽഹി -എൻസിആറിൽ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ നടപ്പാക്കിയിരുന്നു. ഇതിലൂടെ കർശന നിയന്ത്രണങ്ങളാണ് രാജ്യതലസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്നത്. ഡൽഹിയിലേക്ക് വാണിജ്യ ആവശ്യങ്ങൾക്കായുള്ള വാഹനങ്ങൾ വരുന്നതിൽ നിരോധനം, നോൺ-ഇലക്‌ട്രിക്, നോൺ-സിഎൻജി, നോൺ-ബിഎസ്-VI ഡീസൽ അന്തർസംസ്ഥാന ബസുകൾക്ക് നിയന്ത്രണം, ഖനന പ്രവർത്തനങ്ങൾക്ക് നിരോധനം എന്നിങ്ങനെ കർശന നിയന്ത്രണങ്ങളാണ് ജിആർഎപി-4ൽ ഉണ്ടായിരുന്നത്.



deshabhimani section

Related News

0 comments
Sort by

Home