മംഗളൂരു> ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതിന് മൂന്ന് എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പിലിചഡികല്ലു കുവെട്ടു നിവാസികളായ മുഹമ്മദ് ഇർഷാദ് (22), ദാവൂദ് (36), ഇസാഖ് (28) എന്നിവരാണ് അറസ്റ്റിലായത്.
ആഘോഷത്തിനിടെ മുഴങ്ങിയ പാക് അനുകൂല മുദ്രാവാക്യങ്ങളുടെ വീഡിയോ ഫോറൻസിക് വിദഗ്ദർ പരിശോധിച്ചുവരികയാണ്.സംഭവവുമായി ബന്ധപ്പെട്ട മൊബൈൽ ഫോണിൽ ചിത്രീകരിച്ച മറ്റ് രണ്ട് വീഡിയോകളും പൊലീസ് ശേഖരിച്ചു.
ദക്ഷിണ കന്നട ഉജ്ജെറെയിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് എസ്ഡിപിഐയും ബിജെപി പ്രവർത്തകരും വിജയം ആഘോഷിക്കുന്നതിനിടെയാണ് പാക് അനുകൂല മുദ്രാവാക്യങ്ങൾ മുഴങ്ങിയത്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..