24 May Friday

വാരണാസിയിലേക്ക്‌ പ്രിയങ്കയില്ല; അജയ്‌ റായ്‌ കോൺഗ്രസ്‌ സ്‌ഥാനാർത്ഥി

വെബ് ഡെസ്‌ക്‌Updated: Thursday Apr 25, 2019

ന്യൂഡൽഹി> വാരാണസിയിൽ നരേന്ദ്രമോഡിക്കെതിരെ മത്സരിക്കാൻ പ്രിയങ്ക ഗാന്ധി വരില്ല. പകരം അജയ്‌ റായിയെ കോൺഗ്രസ്‌ സ്‌ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. 2014ലും അജയ്‌ റായ്‌ ആയിരുന്നു ഇവിടെ  സ്‌ഥാനാർത്ഥി. മോഡിക്കെതിരെ വാരണാസിയിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മൽസരിക്കുമെന്ന അഭ്യൂഹം ശക്‌തമായിരുന്നു. 2014ൽ  മൂന്നാം സ്‌ഥാനത്തായിരുന്നു അജയ്‌ റായ്‌ .

എന്തു കൊണ്ട് വാരാണസിയിൽ സ്ഥാനാര്‍ഥിയായിക്കൂടായെന്ന് ചോദ്യം ഉന്നയിച്ച് പ്രിയങ്ക തന്നെയാണ് തെരഞ്ഞെടുപ്പ്‌ കാലത്ത്‌ അഭ്യൂഹത്തിന് തുടക്കമിട്ടത്. മോദിക്കെതിരെ മല്‍സരിക്കാൻ ഒരുക്കമാണെന്നും  പാര്‍ട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും വ്യക്‌തമാക്കിയിരുന്നു.  മോഡിക്കെതിരെ കോണ്‍ഗ്രസിന്റെ ശക്തയായ സ്ഥാനാര്‍ഥിയായി പ്രിയങ്കയെ അവതരിപ്പിക്കുമെന്നായിരുന്നു കോൺഗ്രസ്‌ നേതാക്കളും പ്രചരിപ്പിച്ചത്‌.

പ്രിയങ്ക സ്‌ഥാനാർത്ഥിയായാൽ എസ് പി - ബിഎസ്‌പി സഖ്യം പിന്തുണയ്ക്കുമെന്നും കോൺഗ്രസ്‌ പ്രതീക്ഷിച്ചിരുന്നു. എന്നാൽ മുന്‍ കോണ്‍ഗ്രസ് നേതാവിന്‍റെ മരുമകൾ ശാലിനി യാദവിനെ സഖ്യം വാരണാസിയിൽ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ ആ നീക്കവും കൈവിട്ടു.  ലോക്‌സഭാ തെരഞ്ഞെടുപ്പല്ല; പ്രിയങ്കക്ക്‌ കിഴക്കൻ യുപിയുടെ ചുമതല നൽകിയത്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനല്ല; പകരം യുപിയിൽ കോൺഗ്രസിന്റെ നഷ്‌ടപ്രതാപം വീണ്ടെടുക്കാനാണെന്നും നേതൃത്വം പറയുന്നു.


പ്രധാന വാർത്തകൾ
 Top