06 December Friday

58 ഇടത്ത് ലീഡ്: പ്രസിഡന്‍സി യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ മുന്നേറുന്നു

ഗോപിUpdated: Thursday Nov 14, 2019

കൊല്‍ക്കത്ത> കൊല്‍ക്കത്തയിലെ പ്രശസ്‌തമായ പ്രസിഡന്‍സി യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥി യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ മികച്ച ലീഡുമായ് മുന്നോട്ട്. ക്ലാസ് പ്രതിനിധികളില്‍ 58 ഇടത്ത് എസ്എഫ്‌ഐ  മുന്നിട്ട് നില്‍ക്കുകയാണ്.

 50 ഇടത്ത് തീവ്ര ഇടതു സംഘടനയായ ഐസിയും മുന്നിലാണ്. മറ്റ്‌ സംഘടനകളെല്ലാം വളരെ പിന്നിലാണ്. തൃണമൂല്‍ വിദ്യാര്‍ത്ഥി സംഘടനായ ഛത്ര പരിഷത്ത് മത്സര രംഗത്തു തന്നെയില്ല. ബിജെപി അനുഭാവ സംഘടനയായ ഏബിവിപിയ്ക്ക് രണ്ടിടത്തു മാത്രമാണ് ലീഡ് നേടാന്‍ കഴിഞ്ഞത്. 

പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി അസിസ്ന്റന്റ് ജനറല്‍ സെക്രട്ടറി തുടങ്ങിയ പോസ്റ്റുകളിലെല്ലാം എസ്എഫ്‌ഐ ആണ് മുന്നില്‍. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. രാത്രി വളരെ വൈകിയും വോട്ടെണ്ണല്‍ തുടരുകയാണ്.

 ഒമ്പത് വര്‍ഷത്തിന് ശേഷമാണ് എസ് എഫ് ഐയ്ക്ക് പ്രസിഡന്‍സിയില്‍ ആധിപത്യം നേടാന്‍ സാധിക്കുന്നത്. 
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top