13 December Friday
സംഭവം ബിജെപി 
ഭരിക്കുന്ന മധ്യപ്രദേശിലെ 
സര്‍ക്കാര്‍ ആശുപത്രിയിൽ

വെടിയേറ്റ് ഭര്‍ത്താവ് മരിച്ചു‌ ; 
ഗര്‍ഭിണിയെക്കൊണ്ട് 
കിടക്കയിലെ രക്തം തുടപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024


ഭോപ്പാൽ
മധ്യപ്രദേശില്‍ വെടിയേറ്റുമരിച്ച ആദിവാസി യുവാവ് കിടന്ന കിടക്കയിലെ രക്തം ​ഗര്‍ഭിണിയായ ഭാര്യയെ കൊണ്ട് വൃത്തിയാക്കിച്ച  സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരുടെ നടപടിയില്‍ വ്യാപകരോഷം ഉയരുന്നു. ദിൻഡോരി ജില്ലയിലെ ​ഗദസാരായി പ്രാഥമികാരോ​ഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ ക്രൂര നടപടിയുടെ വീഡിയോ പുറത്തുവന്നതോടെ സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ ജനവികാരം ശക്തമായി.

വ്യാഴാഴ്ച രാത്രി ലാൽപുര്‍ ​ഗ്രാമത്തിൽ ഭൂമി തര്‍ക്കത്തെ തുടര്‍ന്നാണ്  ശിവരാജിനും (40) സഹോദരൻ രഘുരാജിനും (28) ഇവരുടെ അച്ഛൻ ധരംസിങ്ങിനും (65) വെടിയേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും മൂവരും മരിച്ചു.  ശിവരാജിന്റെ മറ്റൊരു സഹോദരൻ ​ ​രാംരാജ് ​ഗുരുതര പരിക്കോടെ മറ്റൊരു ആശുപത്രിയിലാണ്. ശിവരാജിന്റെ മൃതദേഹം മാറ്റിയപ്പോഴാണ്  കിടക്കയിലെ രക്തം തുടയ്ക്കാന്‍ ഭാര്യ റോഷ്നിയോട് അധികൃതര്‍ നിര്‍ദേശിച്ചത്.

ഒരു കൈയിൽ രക്തം പുരണ്ട തുണിയും പിടിച്ചുനിൽക്കുന്ന റോഷ്നിക്ക്  ജീവനക്കാരായ സ്ത്രീകള്‍ തുടക്കാനായി തുണി കിടക്കയിലിട്ടുകൊടുക്കുന്നതും കിടക്ക പൂര്‍ണമായും വൃ-ത്തിയാക്കാൻ നിര്‍ദേശിക്കുന്നതും വീഡിയോയിൽ കാണാം. സംഭവത്തിന് ഉത്തരവാദികളായ ജീവനക്കാർക്കെതിരെ നടപടിയെടുത്തെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top