28 November Saturday

ഈ ശാസ്‌ത്രജ്ഞന്റെ കണ്ടുപിടിത്തത്തിന്‌ നൊബേൽ ഉറപ്പ്‌; കാറ്റാടിയില്‍ നിന്ന്‌ വെള്ളമുണ്ടാക്കാമെന്ന മോഡിയുടെ വാദത്തില്‍ പ്രശാന്ത് ഭൂഷണ്‍

വെബ് ഡെസ്‌ക്‌Updated: Friday Oct 9, 2020

ന്യൂഡല്‍ഹി > കാറ്റാടി യന്ത്രം ഉപയോഗിച്ച് കുടിവെള്ളം ഉത്പാദിപ്പിക്കാനും വായുവില്‍ നിന്ന് ഓക്‌സിജന്‍ വേര്‍തിരിക്കാനും സാധിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വാദത്തെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഇന്ത്യയുടെ അഗ്രഗണ്യനായ ശാസ്‌ത്രജ്ഞനായ മോഡിയുടെ കണ്ടുപിടിത്തം ശരിക്കും നൊബേല്‍ സമ്മാനത്തിന് അര്‍ഹമാണെന്നാണ് ഭൂഷണ്‍ പരിഹസിച്ചത്.



കാറ്റാടി യന്ത്രം ഉപയോഗിച്ച് കുടിവെള്ളം ഉത്പാദിപ്പിക്കാനും വായുവില്‍ നിന്ന് ഓക്‌സിജന്‍ വേര്‍തിരിക്കാനും സാധിക്കുമെന്നാണ് വെസ്റ്റാസ് സിഇഒ ഹെന്റിക് ആന്‍ഡേഴ്‌സണുമായി മോദി നടത്തിയ ഓണ്‍ലൈന്‍ വീഡിയോ സംഭാഷണത്തില്‍ പറഞ്ഞത്.

വിൻഡ്‌ എനര്‍ജി സെക്‌ടറുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങളായിരുന്നു പ്രധാനമന്ത്രി ആന്‍ഡേഴ്‌സണുമായി സംസാരിച്ചത്. കാറ്റാടി യന്ത്രത്തിന്റെ സഹായത്തോടെ വായുവിലെ ഈര്‍പ്പം ഉപയോഗിച്ച് കുടിവെള്ളം ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് ഹെന്റിക് ആന്‍ഡേഴ്‌സണോട് മോഡി പറയുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top