16 September Monday

'ഒരു രാജ്യം, ഒരു സംസ‌്കാരം, ഒരു ഭാഷ’ എന്ന ഹിന്ദുത്വ മുദ്രാവാക്യത്തിന് ഇണങ്ങിയതാണ്‌ 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന മുദ്രാവാക്യം

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

രാജ്യത്തെ കേന്ദ്രീകൃതമായ ഏകാധിപത്യത്തിലേക്ക് നയിക്കാനുള്ള നരേന്ദ്ര മോഡിയുടെയും ബിജെപിയുടെയും നീക്കമാണ്‌ "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന മുദ്രാവാക്യമെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌. "ദേശാഭിമാനി' യിൽ എഴുതിയ ലേഖനത്തിലാണ്‌ കാരാട്ട്‌ കേന്ദ്രീകൃത ഏകാധിപത്യ രാഷ്ട്രീയ സംവിധാനത്തിനു വേണ്ടിയുള്ള കേന്ദ്രസർക്കാരിന്റെ ശ്രമത്തെ വിശദീകരിക്കുന്നത്‌.

"ഒരു രാജ്യം, ഒരു സംസ‌്കാരം, ഒരു ഭാഷ’ എന്ന ഹിന്ദുത്വ മുദ്രാവാക്യത്തിന് ഇണങ്ങിയ ഒന്നാണ്‌ "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന മുദ്രാവാക്യം. സിപിഐ എമ്മിന്‌ ഇതിലുള്ള എതിർപ്പ് സാങ്കേതിക കാരണങ്ങൾ കൊണ്ടല്ല, അസാധ്യമായതുകൊണ്ടുമല്ല. ആ സങ്കൽപ്പനംതന്നെ അടിസ്ഥാനപരമായി ജനാധിപത്യവിരുദ്ധമാണ്, അത് പാർലമെന്ററി ജനാധിപത്യത്തിന്റെ വേരറുക്കുന്നതാണ് എന്നതുകൊണ്ടാണ്.

ഇന്നത്തെ സാഹചര്യത്തില്‍ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കണമെങ്കില്‍, ചില അസംബ്ലികളുടെ കാലാവധി നീട്ടേണ്ടിവരും; ചിലതിന്റെ കാലാവധി ചുരുക്കേണ്ടതായും വരും. നീട്ടലാണെങ്കിലും ചുരുക്കലാണെങ്കിലും രണ്ടും ജനാധിപത്യവിരുദ്ധമാണ്. തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള പൗരന്മാരുടെ  അവകാശങ്ങളുടെ ലംഘനമാണ്.

ബിജെപിക്ക് വേണ്ടത് ഒരു കേന്ദ്രീകൃത ഏകാധിപത്യ രാഷ്ട്രീയ സംവിധാനമാണ്. ഒരു സർക്കാരിനെ വോട്ടിങ്ങിലൂടെ പുറത്താക്കാൻ തെരഞ്ഞെടുക്കപ്പെട്ട നിയമസഭാ സാമാജികർക്കും ലോക‌്സഭാംഗങ്ങൾക്കുമുള്ള അവകാശം പരിമിതപ്പെടുത്തിക്കൂടാ. അതേപോലെതന്നെ, സഭയിൽ വ്യക്തമായ ഭൂരിപക്ഷമുള്ള ഒരു ഭരണകക്ഷിക്ക് സഭ പിരിച്ചുവിട്ട് നേരത്തേ തെരഞ്ഞെടുപ്പ് നടത്താൻ ശുപാർശ ചെയ്യാനുള്ള അവകാശവും ലംഘിക്കാൻ അനുവദിച്ചുകൂടാ. ഇത്തരം ജനാധിപത്യവിരുദ്ധവും ഫെഡറൽ വിരുദ്ധവുമായ സങ്കൽപ്പനങ്ങൾ അടിച്ചേൽപ്പിക്കുന്നതിന് പിറകിൽ ഒട്ടനവധി കാരണങ്ങളുണ്ട്

പാർലമെന്റ് തെരഞ്ഞെടുപ്പിൽത്തന്നെ നാം കണ്ടതാണ്, മോഡിയെ ഒരു പ്രസിഡൻഷ്യൽ രീതിയിൽ ഉയർത്തിക്കാട്ടിയത്. ബിജെപി ആഗ്രഹിക്കുന്നത്, ഒന്നിച്ച് തെരഞ്ഞെടുപ്പുകൾ നടത്തുക വഴി നരേന്ദ്ര മോഡിയെപ്പോലൊരു നേതാവിനെ പൊക്കിക്കാട്ടിയുള്ള പ്രസിഡൻഷ്യൽ രീതിയിലുള്ള ഒരു മത്സരമാക്കി മാറ്റിക്കൊണ്ട് സംസ്ഥാനതല രാഷ്ട്രീയത്തെയും പ്രാദേശിക പാർടികളെയും മറികടക്കാനാകും എന്നാണ്. കേന്ദ്രത്തിലെ ശക്തനായ നേതാവിനായിരിക്കും വോട്ട്. അതുവഴി മറ്റെല്ലാ സംസ്ഥാനതല മത്സരങ്ങളെയും മറികടക്കാനുമാകും.

ലേഖനത്തിന്റെ പൂർണരൂപം വായിക്കാം:

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top