05 April Sunday

വിള ഇൻഷുറൻ‌സിലെ കേന്ദ്രവിഹിതം വെട്ടിക്കുറച്ചു

സ്വന്തം ലേഖകൻUpdated: Saturday Feb 22, 2020

ന്യൂഡൽഹി
മോഡി സർക്കാർ കൊട്ടിഘോഷിച്ചു നടപ്പാക്കിയ ‘പ്രധാനമന്ത്രി വിള ഇൻഷുറൻസ്‌’ പദ്ധതിയിൽ കേന്ദ്രവിഹിതം ഗണ്യമായി വെട്ടിക്കുറച്ചു. ഇൻഷുറൻസിനായി അടയ്‌ക്കേണ്ട പ്രീമിയം തുകയുടെ അമ്പത്‌ ശതമാനം നേരത്തെ കേന്ദ്ര സർക്കാരായിരുന്നു വഹിച്ചിരുന്നത്‌. ഇത്‌ ജലസേചന സൗകര്യമുള്ള മേഖലകളിൽ 25 ശതമാനമായും മറ്റു സ്ഥലങ്ങളിൽ 30 ശതമാനമായുമാണ്‌ കേന്ദ്രവിഹിതം വെട്ടിക്കുറച്ചത്‌.

ഇതോടെ സംസ്ഥാനങ്ങളുടെ ബാധ്യതയേറും. കർഷകരെ ദ്രോഹിക്കുന്ന നടപടിയാണ്‌ കേന്ദ്രത്തിന്റേതെന്ന്‌ പ്രതിപക്ഷ പാർടികളും കർഷക സംഘടനകളും ആരോപിച്ചു. നിലവിൽ പദ്ധതിയുടെ പ്രീമിയം തുകയിൽ ഒന്നരമുതൽ രണ്ടു ശതമാനംവരെ വിഹിതമാണ്‌ കർഷകർ അടയ്‌ക്കേണ്ടത്‌.

നാണ്യവിളകളുടെ ഇൻഷുറൻസിന്‌ കർഷകർ അഞ്ചുശതമാനം പ്രീമിയം വിഹിതമായി നൽകണം. ശേഷിക്കുന്ന പ്രീമിയം തുക കേന്ദ്ര–- സംസ്ഥാന സർക്കാരുകൾ തുല്യമായി പങ്കിടുകയാണ്‌ ചെയ്‌തിരുന്നത്‌.


പ്രധാന വാർത്തകൾ
 Top