20 February Wednesday

ഐഎസ് ബന്ധമാരോപിച്ച് പോപ്പുലര്‍ ഫ്രണ്ടിനെ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ നിരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

റാഞ്ചി> ഐഎസ് ബന്ധമാരോപിച്ച്  പോപ്പുലര്‍ ഫ്രണ്ട‌് ഓഫ‌് ഇന്ത്യയെ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ നിരോധിച്ചു. 1908ലെ ക്രിമിനല്‍ നിയമം സെക‌്ഷന്‍ 16 പ്രകാരമാണ‌് നിരോധനം. രണ്ടാംതവണയാണ‌് പോപ്പുലർ ഫ്രണ്ടിനെ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ നിരോധിക്കുന്നത‌്. കഴിഞ്ഞ ഫെബ്രുവരിയിൽ  പോപ്പുലര്‍ ഫ്രണ്ടിലെ പ്രവർത്തകരെ  ഐഎസ് സ്വാധീനിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ നിരോധിച്ചിരുന്നു.

കേരളത്തില്‍ രൂപീകരിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട‌് ജാര്‍ഖണ്ഡിലെ പാക്കുര്‍ ജില്ലയില്‍ വളരെ സജീവമാണെന്നും സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.


 Top