22 May Wednesday

സൈന്യത്തെ രാഷ്‌ട്രീയവത്‌കരിക്കാനുള്ള നീക്കം തടയണം ; മുൻ സൈനിക മേധാവികൾ രാഷ്‌ട്രപതിക്ക്‌ നിവേദനം നൽകി

വെബ് ഡെസ്‌ക്‌Updated: Friday Apr 12, 2019

ന്യൂഡൽഹി> ലോക്​സഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായി ഇന്ത്യൻ പ്രതിരോധ സേനയെ രാഷ്ട്രീയവത്​കരിക്കുന്നതിനെതിരെ രാഷ്​ട്രപതിക്ക്​ 150 പേരുടെ നിവേദനം. കരസേന, നാവികസേന, വ്യോമസേന മുൻ മേധാവികളടക്കമുള്ള മുതിർന്ന വിരമിച്ച സൈനികരാണ്‌ നിവേദനം നൽകിയത്‌.  മുതിർന്ന പൗരൻമാരുടെ സംഘം നമ്മുടെ സർവസൈന്യാധിപനെ അറിയിക്കുന്നത്’​ എന്ന തലക്കെട്ടിലാണ്​ നിവേദനം തയാറാക്കിയിരിക്കുന്നത്​.

നിവേദനത്തിൽ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻറെ ‘മോഡിയു​െട സേന’ എന്ന പരാമർശത്തെ രൂക്ഷമായി വിമർശിക്കുന്നുണ്ട്​. ഒരിക്കലും അംഗീകരിക്കാനാവാത്ത നടപടികളാണ്​ രാഷ്​ട്രീയ നേതൃത്വത്തിൽ നിന്ന്​ ഉണ്ടാകുന്നത്​. സൈനിക ഓപറേഷനുകളുടെ വിജയത്തിൽ അവകാശവാദം ഉന്നയിക്കുകയും സായുധ സേനയെ മോദിയുടെ ​സേന എന്നുവരെ വിളിക്കുകയും ചെയ്യുന്നു. കൂടാതെ സൈനിക യുണിഫോമുകളും ഇന്ത്യൻ വ്യോമസേന വിങ്​ കമാൻഡർ അഭിനന്ദൻ വർധമാന്റെ  ഫോ​ട്ടോകളും തെരഞ്ഞെടുപ്പ്​​ പ്രചരണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന്​ നിവേദനത്തിൽ പറയുന്നു

മുൻ ക​രസേനാ മേധാവികളായ സുനീത്​ ഫ്രാൻസിസ്​ റോഡ്രിഗസ്​, ശങ്കർ റോയ്​ ചൗധരി, ദീപക്​ കപൂർ, മുൻ നാവിക സേനാ മോധവിമാരായിരുന്ന ലക്ഷ്​മിനാരായൺ രാംദാസ്​, വിഷ്​ണു ഭാഗ്​വത്​, അരുൺ പ്രകാശ്​, സുരേഷ്​ മേത്ത, മുൻ വ്യോമസേനാ മേധാവി എൻ.സി സൂരി എന്നിവരാണ്​ നിവേദനത്തിൽ ഒപ്പുവെച്ച ​മുൻ സൈനിക മേധാവികൾ.


 


പ്രധാന വാർത്തകൾ
 Top