07 June Wednesday

പിബി യോഗത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023

ന്യൂഡൽഹി
സിപിഐ എം പൊളിറ്റ്‌ബ്യൂറോയുടെ രണ്ടു ദിവസത്തെ യോഗത്തിന്‌ എ കെ ജി ഭവനിൽ തുടക്കമായി. ദേശീയ രാഷ്‌ട്രീയ സ്ഥിതിഗതികളും ത്രിപുര അടക്കമുള്ള സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിന്റെ അവലോകനവുമാണ്‌ അജൻഡ. രാജ്യത്ത്‌ ജനാധിപത്യവും ഭരണഘടനാവാഴ്‌ചയും തകർക്കാൻ ശ്രമിക്കുന്ന ബിജെപിയുടെ ഭരണം അവസാനിപ്പിക്കാൻ പ്രതിപക്ഷ കക്ഷികളുടെ ഐക്യം  രൂപീകരിക്കുന്നതിനെക്കുറിച്ച്‌ യോഗം ചർച്ച ചെയ്യുമെന്ന്‌ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

ഇന്ത്യയുടെ ഫെഡറലിസത്തിനെതിരായി ബിജെപി സർക്കാർ നടത്തുന്ന കടന്നാക്രമണവും ചർച്ച ചെയ്യും.  2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ്‌ രാജ്യത്ത്‌ പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ്‌ ബിജെപിയുടെ ശ്രമം. ബിജെപിയുടെ ഭീഷണി നേരിടാൻ യോജിക്കാൻ കഴിയുന്ന എല്ലാ പാർടികളുമായും സഹകരിക്കുമെന്ന്‌ സീതാറാം യെച്ചൂരി പറഞ്ഞു.

ലണ്ടനിൽ 
പ്രതിഷേധവുമായി ഖലിസ്ഥാൻ 
അനുകൂലികള്‍


ലണ്ടൻ
ഖലിസ്ഥാന്‍വാദി അമൃത്‌പാൽ സിങ്ങിനെതിരായ പഞ്ചാബിലെ പൊലീസ് നീക്കത്തില്‍ പ്രതിഷേധിച്ച് ലണ്ടൻ പാർലമെന്റ്‌ സ്‌ക്വയറിൽ ഖലിസ്ഥാൻ അനുകൂലികളുടെ പ്രകടനം.  അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിനു മുന്നിലേക്കും സമാധാന റാലി സംഘടിപ്പിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top