27 September Sunday

ജാമിയയില്‍ "അക്രമം', പക്ഷേ തെളിവില്ലെന്ന് പൊലീസ്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020

ന്യൂഡൽഹി > ജാമിയ മിലിയയിൽ നടന്നുവെന്ന്‌ പൊലീസ്‌ ആരോപിച്ച ആക്രമണത്തിന്‌ തെളിവ് നല്‍കാനാകാതെ പൊലീസ്. ഡിസംബർ 15ന്‌ ക്യാമ്പസിലേക്ക്‌ വെടിവയ്‌പടക്കം നടത്തിയ പൊലീസ്‌ നടപടിക്ക്‌ കാരണമായി പറഞ്ഞ "അക്രമത്തിന്‌' തെളിവ്‌ ലഭിച്ചില്ലെന്നാണ്‌ ഡൽഹി പൊലീസിന്റെ റിപ്പോർട്ട്‌.

ദൃശ്യങ്ങൾ വീഡിയോഗ്രാഫർമാർക്ക്‌ ലഭിച്ചില്ലെന്ന്‌ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ രജിസ്റ്റർചെയ്‌ത കേസുകളെല്ലാം ഇപ്പോള്‍ പ്രത്യേക അന്വേഷക സംഘത്തിന്‌ കൈമാറിരിക്കുകയാണ്.

മഥുര റോഡിൽ പ്രകടനം തടഞ്ഞതോടെ  പ്രക്ഷോഭകർ കല്ലെറിഞ്ഞെന്നും ബസുകൾക്ക്‌ തീവച്ചെമാണ് പൊലീസ് ആരോപിച്ചത്. പ്രതിഷേധക്കാർ പൊലീസിനെ കല്ലെറിയുന്നതോ വാഹനങ്ങൾ കത്തിക്കുന്നതോ ഉൾപ്പെട്ട  വീഡിയോയും ചിത്രവും അന്വേഷകസംഘത്തിന്‌ ലഭിച്ചിട്ടില്ല.  ഇതുവരെ 16 പേരെ അറസ്റ്റ് ചെയ്തെങ്കിലും ഇതില്‍ ജാമിയ വിദ്യാര്‍ത്ഥികളില്ല..


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top