12 December Thursday

ഭീഷണിപ്പെടുത്തി പണപ്പിരിവ്‌:യുപിയിൽ 2 പൊലീസുകാരെ നാട്ടുകാർ കെട്ടിയിട്ടു

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024

ലഖ്‌നൗ
ഉത്തർപ്രദേശിലെ മീററ്റിൽ കൈക്കൂലിപിരിക്കാൻ ശ്രമിച്ച രണ്ട്‌ പൊലീസ്‌ ഉദ്യോഗസ്ഥരെ കടയുടമകൾ ബന്ദികളാക്കി. പരീക്ഷിത്ത്‌ഗഡ്‌ പൊലീസ്‌ സ്റ്റേഷൻ പരിധിയിലുള്ള ഗോവിന്ദ്‌പുരിയിലാണ്‌ പണം ചോദിച്ച്‌ മർദിച്ചതിന്‌ ശനിയാഴ്‌ച രാത്രി സബ്‌ ഇൻസ്പെക്ടർ സത്യേന്ദ്രയെയും ട്രെയിനി സബ്‌ ഇൻസ്പെക്ടർ ശിവത്തെയും കടയുടമകൾ പിടിച്ചുവച്ചത്‌.

സംഭവമറിഞ്ഞ്‌ വൻ പൊലീസ്‌ സന്നാഹം സ്ഥലത്തെത്തിയതോടെ സംഘർഷാവസ്ഥയുണ്ടായി.   
പൊലീസുകാരോട്‌ കയർത്ത പ്രദേശവാസികൾ ഈ ഉദ്യോഗസ്ഥർ സ്ഥിരമായി കടയുടമകളെ ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നതായി അറിയിച്ചു. ഇരുവരെയും മോചിപ്പിച്ചെങ്കിലും ഗ്രാമവാസികളുടെ പരാതിയിൽ രണ്ട്‌ പൊലീസ്‌ ഉദ്യോഗസ്ഥർക്കെതിരെയും കേസെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top