23 August Friday

അരീക്കോട്‌ സ്റ്റേഷൻ എസ് ഐയെ കഞ്ചാവ്‌ കേസ്‌ പ്രതി കുത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jul 11, 2019

എസ്‌ ഐ നൗഷാദ്‌

അരീക്കോട്> അരീക്കോട് സ്റ്റേഷൻ എസ് ഐ നൗഷാദിനെ  കഞ്ചാവ്‌  കേസിലെ പ്രതി കുത്തി. അക്രമണത്തിൽ കൈയിൽ ഗുരുതരമായി പരിക്കേറ്റ എസ് ഐയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രി പതിനൊന്നാണ്‌ സംഭവം. കഞ്ചാവ് കേസിലെ പ്രതികളെ പിടിക്കൂടാനായി മഫ്ത്തിയിലെത്തിയതായിരുന്നു എസ്‌ ഐ.

വിളയിൽ സ്വദേശി സമദിനെ പിടികൂടി കൈയിൽ വിലങ്ങ് വെക്കവെയാണ് കുത്തിയത്.എസ്ഐയെ കുത്തിയതിനു ശേഷം സമദ്‌ ഓടി രക്ഷപ്പെട്ടു.


പ്രധാന വാർത്തകൾ
 Top