27 June Thursday

യുപിയിൽ മാധ്യമ പ്രവർത്തകനെ തല്ലിച്ചതച്ച‌് തടവിലിട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019


ന്യൂഡൽഹി
ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകന‌് റെയിൽവേ പൊലീസിന്റെ  ക്രൂരമർദനം. ഷാംലി ജില്ലയിൽ ചരക്കുട്രെയിൻ പാളംതെറ്റിയത‌് റിപ്പോർട്ട‌് ചെയ്യാനെത്തിയ ന്യൂസ‌് 24 ലേഖകൻ അമിത‌് ശർമയെയാണ‌് തല്ലിച്ചതച്ച‌് ലോക്കപ്പിൽ അടച്ചത‌്. മഫ‌്തിയിലുള്ള പൊലീസുകാർ അമിതിന്റെ ക്യാമറ നിലത്തെറിഞ്ഞു.  പൊലീസുകാർ  വസ‌്ത്രം ഉരിഞ്ഞുകളഞ്ഞു. വായിൽ മൂത്രമൊഴിച്ചതായും അമിത‌് ശർമ വെളിപ്പെടുത്തി.

പൊലീസ‌് സ‌്റ്റേഷനിൽ എത്തിയ മറ്റ‌ു മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചതിനെ തുടർന്ന‌ാണ‌് അമിതിനെ വിട്ടയച്ചത‌്. ഷാംലി സ‌്റ്റേഷൻ ഹൗസ‌് ഓഫീസർ രാകേഷ‌്കുമാറിനെയും കോൺസ‌്റ്റബിൾ സഞ്ജയ‌് പവാറിനെയും ഡിജിപി ഒ പി സിങ‌് സസ‌്പെൻഡുചെയ‌്തു.മാധ്യമപ്രവർത്തകനായ പ്രശാന്ത‌് കനോജിയയെ മുഖ്യമന്ത്രി ആദിത്യനാഥ‌ിനെതിരായ ട്വീറ്റിന്റെ പേരിൽ അറസ‌്റ്റുചെയ‌്തതിനു പിന്നാലെയാണ‌് ഈ സംഭവം.


പ്രധാന വാർത്തകൾ
 Top