12 November Tuesday

പിഎംസി ബാങ്ക്‌ പ്രതിസന്ധി; രണ്ട്‌ നിക്ഷേപകർ ഹൃദയാഘാതംമൂലം മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019

മുംബൈ >  വൻ സാമ്പത്തിക തട്ടിപ്പ്‌ നടന്നതിനെ തുടർന്ന്‌ ഇടപാടുകൾ മുടങ്ങിയ പിഎംസി ബാങ്കിലെ രണ്ട്‌ നിക്ഷേപകർ ഹൃദയാഘാതംമൂലം മരിച്ചു. ഒഷിവാരയിലെ മുന്‍ ജെറ്റ് എയർവേയ്‌സ്‌  ജീവനകാരന്‍ സഞ്ജയ് ​ഗുലാട്ടി, മുലുന്ദിലെ ഫട്ടോമാൽ പുഞ്ചാബി എന്നിവരാണ്‌ ചൊവ്വാഴ്‌ച മരിച്ചത്‌. സഞ്ജയ് ​ഗുലാട്ടിയുടെ സമ്പാദ്യമായ 90 ലക്ഷംരൂപ പഞ്ചാബ് മഹാരാഷ്ട്ര സഹകരണ ബാങ്കിലാണുള്ളത്.

 ബാങ്കിന്റെ തട്ടിപ്പിനെതിരെ സമരംചെയ്ത് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ​ഗുലാട്ടിയുടെ രണ്ട് മക്കളില്‍ ഒരാള്‍ ഓട്ടിസത്തിന് ചികിത്സയിലാണ്. മുഴുവന്‍ സമ്പാദ്യവും ബാങ്കിലായതിനാല്‍ ദൈനംദിന ചെലവുകൾ  പോലും മുടങ്ങി.
61 കാരനായ ഫ ട്ടോമാൽ പുഞ്ചാബിയും പണത്തിനായി ബാങ്കിൽ പോയിരുന്നുവെങ്കിലും ലഭിച്ചില്ല. അതിന്റെ മനോവിഷമത്തിലാണ്‌ ഹൃദയാഘാതമുണ്ടായതെന്ന് ബന്ധുക്കള്‍ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top