15 November Friday

വികസനത്തിന്റെ മറ്റൊരു ഘട്ടം കൂടി പിന്നിടുന്നു; മെട്രോ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2019

കൊച്ചി> കൊച്ചി മെട്രോ വികസനത്തിന്റെ മറ്റൊരു ഘട്ടം കൂടി പിന്നിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെട്രോ മഹാരാജാസ് കോളേജ് മുതല്‍ തൈക്കൂടം വരെ നീളുകയാണ്. തൈക്കൂടം വരെയുള്ള മെട്രോ സര്‍വ്വീസ് ചൊവ്വാഴ്ച ആരംഭിക്കും.

 5.65 കിലോ മീറ്റര്‍ ദൂരത്തില്‍ അഞ്ചു സ്റ്റേഷനുകളാണ് പുതിയ റൂട്ടില്‍ ഉള്ളത്. സൗത്ത്, വൈറ്റില, കടവന്ത്ര തുടങ്ങിയ കൊച്ചിയിലെ തിരക്കേറിയ ഭാഗങ്ങളിലൂടെ മെട്രോ കടന്നു പോകുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. 90 മീറ്റര്‍ നീളമുള്ള കാന്‍ഡിലിവര്‍ പാലമാണ് ഈ പാതയുടെ മറ്റൊരു പ്രത്യേകത.

മെട്രോയുടെ പേട്ട - മുതല്‍ എസ് എന്‍ ജംഗ്ഷന്‍ വരെയുള്ള പാതാ നിര്‍മ്മാണവും ചൊവ്വാഴ്ച ആരംഭിക്കും. തൈക്കൂടം - പേട്ട പാതാ നിര്‍മ്മാണം പുരോഗമിക്കുകയാണ്. സമയബന്ധിതമായി മെട്രോ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top