Deshabhimani

'വീഡിയോ കോൾ ചെയ്ത് മരിക്കാൻ പോവുകയാണെന്ന് പറഞ്ഞു' സൃഷ്ടിയുടെ മരണത്തിൽ പൊലീസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 03:23 PM | 0 min read

മുംബൈ> എയർ ഇന്ത്യ പൈലറ്റ് സൃഷ്ടി തുലിയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പൊലീസ്. മരിക്കുന്നതിന് തൊട്ടുമുമ്പ് സൃഷ്ടി തുലി സുഹൃത്ത് ആദിത്യ പണ്ഡിറ്റുമായി വീഡിയോ കോളിലൂടെ താൻ മരിക്കാൻ പോവുകയാണെന്ന് അറിയിച്ചിരുന്നതായി പൊലീസ്  പറഞ്ഞു.

താമസ സ്ഥലത്തുവെച്ച് വഴക്കിട്ടതിനെത്തുടർന്ന് താൻ ദില്ലിയിലേക്ക് തിരിക്കുകയാണെന്ന് അറിയിച്ച് ആദിത്യ പോയി. ഉടൻ തിരിച്ചെത്തണമെന്നും തന്റെ കൂടെ കുറച്ച് ദിവസം താമസിക്കണമെന്നും സൃഷ്ടി ആവശ്യപ്പെട്ടെങ്കിലും ആദിത്യ അനുസരിച്ചില്ല. ഇതിനുപിന്നാലെയാണ് ആത്മഹത്യാ ഭീഷണി മുഴക്കിക്കൊണ്ടുള്ള സന്ദേശമയച്ചത്.

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള ആദിത്യ പണ്ഡിറ്റ്, സൃഷ്ടി തുലിയുമായി മരിക്കുന്നതിന് മുമ്പ് പത്തിലേറെ തവണ ഫോണിൽ സംസാരിച്ചു. ചില ചാറ്റുകൾ ഡിലീറ്റ് ചെയ്തതിട്ടുണ്ട്.  അത് വീണ്ടെടുക്കാനും കൂടുതൽ വിവരങ്ങൾ കണ്ടെത്താനുമുള്ള ശ്രമത്തിലാണ് പൊലീസ്.

അപകടം തോന്നി താൻ വേ​ഗം തന്നെ സൃഷ്ടിയുടെ താമസ സ്ഥലത്തെത്തിയെന്നും മുറി പൂട്ടിയതിനാൽ മറ്റൊരു സുഹൃത്തായ വനിതാ പൈലറ്റിന്റെ സഹായത്തോടെ മുറി തുറന്നപ്പോൾ സൃഷ്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയെന്നുമാണ് ആദിത്യ പൊലീസിനോട് പറഞ്ഞത്.

ആദിത്യയുടെ സുഹൃത്തായ പൈലറ്റിനെയും പൊലീസ് ചോദ്യം ചെയ്തു. മരിക്കുന്നതിന് തൊട്ടുമുമ്പ് സൃഷ്ടി അമ്മയെയും അമ്മായിയെയും ഫോണിൽ വിളിച്ചെന്നും പൊലീസ് പറഞ്ഞു. 



deshabhimani section

Related News

0 comments
Sort by

Home