23 January Sunday

ഇന്ധന വിലവർധന: ബംഗാളിൽ പ്രതിഷേധം

ഗോപിUpdated: Thursday Nov 18, 2021



കൊൽക്കത്ത
ഇന്ധന, നിത്യോപയോഗ സാധനങ്ങളുടെ വിലവർധനയിലും ബംഗാളിൽ നിരന്തരമുണ്ടാകുന്ന ശിശുമരണങ്ങളിലും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധിച്ചു. കൊൽക്കത്തയിലും വിവിധ ജില്ലകളിലും വൻ പ്രകടനങ്ങൾ നടന്നു. കൊൽക്കത്ത മൗലാലിയിൽ നൂറുകണക്കിനു മഹിളകൾ പങ്കെടുത്ത പ്രകടനം പൊലീസ്‌ ബാരിക്കേഡുകൾ മറികടന്ന്‌ മുന്നേറി കോലം കത്തിച്ചു. സിലഗുരി, ബർദ്വമാൻ, ഹാൾദിയ, ഹൂഗ്ലി മേദിനിപ്പുർ, പുരുളിയ, അസൺസോൾ എന്നിവിടങ്ങളിലും പ്രതിഷേധ റാലികളും ധർണയും നടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top