17 November Sunday

പെട്രോളും ഡീസലും ഇനി സൂപ്പർമാർക്കറ്റുകളിൽ വിൽപ്പനയ‌്ക്കെത്തും

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019

ന്യൂഡൽഹി> പെട്രോളും ഡീസലും ഇനി സൂപ്പർമാർക്കറ്റുകളിൽ വിൽപ്പനയ‌്ക്കെത്തും. ഇതിനുള്ള നിർദേശങ്ങളുമായി പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം മന്ത്രിസഭാകുറിപ്പ‌് തയ്യാറാക്കി. സൂപ്പർമാർക്കറ്റുകളിലും മറ്റ‌് കച്ചവടസ്ഥാപനങ്ങളിലും പെട്രോളും ഡീസലും വിൽക്കുന്നതിനുള്ള ചട്ടങ്ങൾ ലഘൂകരിക്കുന്നതിനുള്ള നിർദേശങ്ങളാണ‌് സമർപ്പിച്ചത‌്. വൈകാതെ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്‌ക്ക്‌ വന്നേക്കും. മോഡി സർക്കാരിന്റെ ആദ്യ നൂറുദിവസത്തിനുള്ളിൽ നടപടി സ്വീകരിക്കുമെന്ന്‌ പ്രമുഖ വാണിജ്യ പ്രസിദ്ധീകരണം റിപ്പോർട്ട‌് ചെയ‌്തു.

കമ്പനികൾക്ക‌് ഇന്ധന ചില്ലറവിൽപ്പന വിപണിയിലേക്കിറങ്ങാനായി മൂലധന ചെലവിലടക്കം കുറവുവരുത്തും. അങ്ങനെവരുമ്പോൾ നിലവിൽ ഇന്ധനവ്യാപാരമേഖലയിലെ അതികായൻമാരായ ഫ്യൂച്ചർ ഗ്രൂപ്പ‌്, റിലയൻസ‌് റീട്ടെയ‌്ൽ എന്നിവരും ചില്ലറവ്യാപാരത്തിലേക്ക‌് നീങ്ങും. അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻതന്നെ 2000 കോടി രൂപ ആഭ്യന്തരവിപണിയിൽ ചെലവുവരും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top