22 September Sunday

ഇന്ധനവില വീണ്ടുംകൂട്ടി; അഞ്ചുദിവസത്തിനിടെ ഡീസലിന‌് കൂട്ടിയത‌് 52 പൈസ, പെട്രോളിന‌് 38 പൈസ

വെബ് ഡെസ്‌ക്‌Updated: Saturday May 25, 2019


ലോക‌്സഭാ തെരഞ്ഞെടുപ്പ‌് ഫലം പുറത്തുവന്നതിന‌് തൊട്ടുപിന്നാലെ  ഇന്ധനവില വീണ്ടും കൂട്ടി. വ്യാഴാഴ‌്ചയും വെള്ളിയാഴ‌്ചയുമായി  ഡീസലിനും പെട്രോളിനും ലിറ്ററിന‌് 27ഉം 13ഉം പൈസയാണ‌് കൂട്ടിയത‌്. 19ന‌് അവസാനഘട്ട തെരഞ്ഞെടുപ്പ‌് നടന്നതിനുശേഷം അഞ്ചുദിവസത്തിനിടെ ഒരുലിറ്റർ ഡീസലിന‌് 52 പൈസയും പെട്രോളിന‌് 38 പൈസയും വർധിച്ചു. 

പെട്രോളിന‌് കൊച്ചിയിൽ 73.15 രൂപയും ഡീസലിന‌് 70.01 രൂപയുമാണ‌് വെള്ളിയാഴ‌്ച വില‌. തിരുവനന്തപുരത്ത‌് യഥാക്രമം 74.60 രൂപയും 71.37 രൂപയും. 20 മുതലാണ‌് എണ്ണക്കമ്പനികൾ വില കൂട്ടാൻ തുടങ്ങിയത‌്. അന്ന‌് ഡീസലിന‌് 16ഉം പെട്രോളിന‌് 10ഉം പൈസ കൂട്ടി.

22ന‌് മാത്രമാണ‌് വില കൂട്ടാതിരുന്നത‌്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറയുന്നതിനിടെയാണ‌് വില കൂട്ടൽ. തെരഞ്ഞെടുപ്പ‌് നടക്കുമ്പോൾ വില കൂട്ടിയാൽ തിരിച്ചടിയാകുമെന്നുകണ്ട‌് വിലവർധന തൽക്കാലം നിർത്തിവച്ചിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top