24 October Thursday

ചിദംബരത്തിന്റെ ഹർജി സുപ്രീംകോടതി തള്ളി; മുൻകൂർ ജാമ്യാപേക്ഷയ്‌ക്ക്‌ പ്രസക്തിയില്ല

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019

ന്യൂഡല്‍ഹി > ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ പി ചിദംബരം നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. സിബിഐ കസ്റ്റഡി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ലിസ്റ്റ്‌ ചെയ്യാത്തതിനെ തുടർന്ന്‌ കോടതി പരിഗണിച്ചില്ല.
 അറസ്റ്റ് ചെയ്തതോടെ മുൻകൂർ ജാമ്യാപേക്ഷയ്ക്കു പ്രസക്തിയില്ലെന്ന് കോടതി വ്യക്തമാക്കി. സ്ഥിരം ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി തിങ്കളാഴ്‌ച അവസാനിക്കും. കസ്റ്റഡി നീട്ടി നല്‍കണമെന്ന് സിബിഐ പ്രത്യേക കോടതിയില്‍ ആവശ്യപ്പെടും.
 


പ്രധാന വാർത്തകൾ
 Top