25 May Monday

തൊഴിലാളികൾക്കുമേൽ അണുനാശിനി പ്രയോഗം

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020

ന്യൂഡൽഹി
ഡൽഹി ലജ്‌പത്‌ നഗറിലെ സ്കൂളിനുപുറത്ത്‌ ആരോഗ്യപരിശോനയ്ക്കായി കാത്തുനിന്ന അതിഥിത്തൊഴിലാളികൾക്കുമേൽ അണുനാശിനി തളിച്ചു. എന്നാൽ, സംഭവം നഗരസഭ ജോലിക്കാരന്‌ പറ്റിയ തെറ്റാണെന്ന്‌‌ ദക്ഷിണ ഡൽഹി മുനിസിപ്പൽ കോർപറേഷൻ പ്രതികരിച്ചു.

അണുനാശിനി തളിക്കാനുള്ള ജെറ്റിങ്‌ മെഷിനിന്റെ മർദം ജീവനക്കാരന്‌ താങ്ങാനാകാതെവന്നപ്പോഴാണ് അബദ്ധത്തിൽ‌ തൊഴിലാളികൾക്കുമേൽ അണുനാശിനി തളിക്കപ്പെട്ടത്‌. സംഭവസ്ഥലത്ത്‌ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഉടൻതന്നെ അതിഥിത്തൊഴിലാളികളോട്‌ മാപ്പുപറഞ്ഞതായും കോർപറേഷൻ പറഞ്ഞു. ശ്രമിക്‌ ട്രെയിനിൽ സ്വദേശത്തേക്ക്‌ മടങ്ങാനുള്ളവരാണ്‌ പരിശോധനയ്ക്കായി എത്തിയത്‌.

 ● ഉംപുൻ സാഹചര്യത്തിൽ പശ്ചിമ ബംഗാളിൽ കോവിഡ്‌ പരിശോധന പകുതിയായി കുറഞ്ഞു. സംസ്ഥാനത്ത്‌ ഇതുവരെ 193 കോവിഡ്‌ മരണം. ചികിത്സയിലുള്ള രോഗികൾ 1,846
● ഹൈ റിസ്ക്‌ മേഖലകളിൽനിന്ന്‌ തിരികെയെത്തുന്നവർക്ക്‌ ഏഴ്‌ ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിർബന്ധമാക്കി കർണാടക
● ഡൽഹി എയിംസിലെ ഭക്ഷണശാലാ ജീവനക്കാരൻ കോവിഡ്‌ ബാധിച്ച്‌ മരിച്ചു
● ഡൽഹിയിൽനിന്ന്‌ തിരികെയെത്തിയ നാലുപേർക്കുകൂടി കോവിഡ്‌ സ്ഥിരീകരിച്ചതോടെ അരുണാചൽപ്രദേശിൽ ആകെ രോഗികളുടെ എണ്ണം 173ആയി
● വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും തിരികെയെത്തുന്നവർ നിരീക്ഷണത്തിൽ പോയില്ലെങ്കിൽ അറസ്റ്റ്‌ ചെയ്യുമെന്ന്‌ മണിപ്പുർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്‌
● മധ്യപ്രദേശിലെ ഇൻഡോറിൽ ശനിയാഴ്ച പുതിയ 83 രോഗികൾ


പ്രധാന വാർത്തകൾ
 Top