16 August Sunday

സ്വകാര്യതയ്‌ക്ക്‌ ഭീഷണിയായി വ്യക്തിഗത വിവര സംരക്ഷണ ബിൽ; വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന്‌ പരിധിയില്ലാത്ത അവകാശം

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2019

ന്യൂഡൽഹി>  സർക്കാരിനും സുരക്ഷാ ഏജൻസികൾക്കും വ്യക്തിവിവരങ്ങൾ ഉപയോഗിക്കാൻ അനുവാദം നൽകുന്ന വ്യക്തിഗത വിവര സംരക്ഷണ ബിൽ സ്വകാര്യതയ്‌ക്ക്‌ ഭീഷണിയാകും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന്‌ പരിധിയില്ലാത്ത അവകാശം ഉറപ്പാകുന്നതാണ്‌ ബിൽ.
സാമൂഹ്യമാധ്യമങ്ങൾ അടക്കമുള്ള കമ്പനികളോട്‌ വ്യക്തിവിവരങ്ങൾ സർക്കാരിന്‌ തേടാം.  സ്വകാര്യത ഹനിക്കുന്ന കടന്നുകയറ്റത്തിന്‌ ഇത്‌ വഴിവയ്‌ക്കുമെന്നാണ്‌ നിയമവിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്‌.

വിവരസംരക്ഷണത്തിനും പൗരന്മാരുടെ വിവരങ്ങൾ സുരക്ഷിതമാക്കുന്നതിനുംവേണ്ടിയുള്ള നിയമമാണ്‌ ഇതെന്ന്‌ കേന്ദ്രസർക്കാർ അവകാശപ്പെടുന്നു. ഇതിനായി വിവര സംരക്ഷണ അതോറിറ്റിയും രൂപീകരിക്കും.

ബിൽ ഇരുസഭകളുടെയും സംയുക്ത സമിതിക്ക്‌ വിടാൻ ലോക്‌സഭ തീരുമാനിച്ചിരുന്നു. ലോക്‌സഭയിൽനിന്ന്‌ 20 പേരും രാജ്യസഭയിൽനിന്ന്‌ 10 പേരും അടങ്ങുന്നതാണ്‌ സമിതി. സമതിയിലേക്ക്‌ 10 അംഗങ്ങളെ നിർദേശിച്ച പ്രമേയം മന്ത്രി രവിശങ്കർപ്രസാദ്‌ വ്യാഴാഴ്‌ച രാജ്യസഭയിൽ അവതരിപ്പിച്ചു. സുരേഷ്‌ പ്രഭു, രാജീവ്‌ ചന്ദ്രശേഖർ, ജയ്‌റാം രമേഷ്‌, ഡെറിക്‌ ഒബ്രയിൻ എന്നിവരുൾപ്പെടുന്നതാണ്‌ സമിതി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top