09 December Monday

കർഷകർക്കെതിരെ പെപ്‌സിക്കോ: ലെയ‌്സ‌് ഉൾപ്പെടെ പെപ‌്സിയുടെ ഉരുളക്കിഴങ്ങ‌് ഉൽപ്പന്നങ്ങൾ ബഹിഷ‌്കരിക്കാൻ കിസാൻസഭ ആഹ്വാനം

വെബ് ഡെസ്‌ക്‌Updated: Thursday Apr 25, 2019

ന്യൂഡൽഹി> ഗുജറാത്തിൽ പെപ‌്സി കമ്പനി വ്യാജ കേസ‌് നൽകിയ സംഭവത്തിൽ കർഷകരുടെ അവകാശം സംരക്ഷിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന‌് അഖിലേന്ത്യ കിസാൻ സഭ ആവശ്യപ്പെട്ടു. വിള വകഭേദങ്ങളും കർഷകരുടെ അവകാശങ്ങളും സംരക്ഷിക്കാനുള്ള (പിപിവി ആൻഡ് എഫ്ആർ) നിയമത്തിന്റെ വ്യവസ്ഥകൾക്കു വിരുദ്ധമായ കേസാണ‌് പെപ‌്സി കമ്പനി കർഷകർക്ക‌ുമേൽ ചുമത്തിയിരിക്കുന്നത‌്. കേസ‌് പിൻവലിക്കാൻ പെപ‌്സി കമ്പനി തയാറാകുന്നതുവരെ ലെയ‌്സ‌് ഉൾപ്പെടെയുള്ള പെപ‌്സിയുടെ ഉരുളക്കിഴങ്ങ‌് ഉൽപ്പന്നങ്ങൾ ബഹിഷ‌്ക്കരിക്കാൻ കിസാൻസഭ ആഹ്വാനം ചെയ‌്തു.

കോർപറേറ്റുകൾ ഒരുഭാഗത്തും കർഷകരും തൊഴിലാളികളും മറുഭാഗത്തുമായി ഭാവിയിൽ നടക്കേണ്ട ശക്തമായ സമരത്തിന്റെ തുടക്കമായി ഗുജറാത്തിന്റെ മണ്ണ‌് മാറുകയാണ‌്. കോർപറേറ്റുകളുടെ താൽപ്പര്യം സംരക്ഷിക്കുന്ന വിവിധ കരാറുകൾ കോൺഗ്രസ‌്, ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരുകൾ പിന്തുണച്ചു. കർഷക വിരുദ്ധമായ ഈ കരാറുകൾ തള്ളിപ്പറയാൻ കോൺഗ്രസും ബിജെപിയും തയാറാകണം. എല്ലാ കർഷക സംഘടനകളും തൊഴിലാളി സംഘടനകളും ശക്തമായ പ്രതിഷേധവുമായി അണിനിരക്കണമെന്ന‌് ജനറൽ സെക്രട്ടറി ഹനൻ മൊള്ളയും പ്രസിഡന്റ‌് അശോക‌് ദാവ‌് ലെയും പ്രസ‌്താവനയിൽ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top