11 December Wednesday

‘വിധവകൾക്ക്‌ മേക്കപ്പ് വേണ്ട’ ; പട്‌നാ ഹൈക്കോടതി പരാമർശത്തെ വിമർശിച്ച്‌ സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

ന്യൂഡൽഹി
‘വിധവകൾക്ക്‌ മേക്കപ്പിന്റെ ആവശ്യമില്ലെന്ന’ പട്‌നാ ഹൈക്കോടതിയുടെ വിവാദപരാമർശത്തെ വിമർശിച്ച്‌ സുപ്രീംകോടതി.  പരാമർശം നിയമപരമായി അപ്രസക്തവും ആക്ഷേപകരവുമാണെന്ന്‌ ജസ്‌റ്റിസ്‌ ബേലാ എം ത്രിവേദിയുടെ ബെഞ്ച്‌ നിരീക്ഷിച്ചു. ലിംഗനീതിക്കും സാമൂഹ്യയാഥാർഥ്യങ്ങൾക്കും പരാമർശം എതിരാണെന്നും കോടതി വിമർശിച്ചു. വസ്‌തുതർക്കത്തിന്റെ പേരിൽ സ്‌ത്രീയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട വാദംകേൾക്കലിനിടെയായിരുന്നു ഹൈക്കോടതി വിവാദനിരീക്ഷണം നടത്തിയത്‌. ‘അന്വേഷണത്തിനിടെ പൊലീസ്‌ വീട്ടിൽ നിന്നും കണ്ടെടുത്ത ബാഗിൽ മേക്കപ്പ്‌ സാധനങ്ങൾ കണ്ടെടുത്തതായി പറയുന്നു. എന്നാൽ, ഈ ബാഗ്‌ ആ സ്‌ത്രീയുടേതാണെന്ന്‌ കരുതുന്നില്ല. കാരണം, ഒരു വിധവയ്‌ക്ക്‌ മേക്കപ്പ്‌ ഇടേണ്ട കാര്യമില്ല’–- എന്നായിരുന്നു പട്‌നാ ഹൈക്കോടതി ജഡ്‌ജിയുടെ നിരീക്ഷണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top