Deshabhimani

പള്ളികൾക്ക്‌ നേരെയുള്ള ആക്രമണം ; ചോദ്യത്തിൽനിന്ന്‌ 
ഒഴിഞ്ഞുമാറി കേന്ദ്രം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 02:46 AM | 0 min read


ന്യൂഡൽഹി
ക്രിസ്‌ത്യൻ പള്ളികൾക്കുനേരെ നടക്കുന്ന ആക്രമണങ്ങൾ സംബന്ധിച്ച് രാജ്യസഭയിൽ ഉയർന്ന ചോദ്യത്തിന്‌  ക്രമസമാധാനം സംസ്ഥാന വിഷയമാണെന്ന് മറുപടി നല്‍കി ഒഴിഞ്ഞുമാറി ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരൺ റിജിജു. ക്രമസമാധാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്‌ ഒട്ടേറെത്തവണ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക്‌ ഉദ്ധരിച്ച് കേന്ദ്രം മറുപടി നൽകിയിട്ടുണ്ട്.

പൂർണമായോ ഭാഗികമായോ തകർക്കപ്പെട്ട ക്രിസ്‌ത്യൻ പള്ളികളുടെ സംസ്ഥാനം തിരിച്ചുള്ള കണക്ക്‌, എടുത്ത കേസ്, എത്ര പേരെ ശിക്ഷിച്ചു, തുടരുന്ന കോടതി നടപടികൾ എന്നീ ചോദ്യങ്ങൾ എ എ റഹിമാണ്‌ ഉന്നയിച്ചത്‌. ക്രിസ്‌ത്യൻ പള്ളികൾക്കെതിരെയുള്ള അക്രമങ്ങളുടെ കണക്ക്‌ പുറത്തുവിടാത്തത് ബോധപൂർവമാണെന്ന് എ എ റഹിം പ്രതികരിച്ചു. മണിപ്പുരിൽ കലാപം തുടരുകയാണ്.  ഒട്ടേറെ പള്ളികൾ തകർക്കപ്പെട്ടു. രാജ്യത്തിന്റെ  വിവിധ ഭാഗങ്ങളിൽ  2014നുശേഷം പള്ളികൾ അക്രമിക്കപ്പെടുകയും തകർക്കപ്പെടുകയും ചെയ്‌തു. കേന്ദ്രം ഭരിക്കുന്ന പാർടിയുടെ അറിവോടെയുള്ള അക്രമങ്ങളെ മറച്ചു പിടിക്കാനാണ് ന്യൂനപക്ഷ മന്ത്രാലയം ശ്രമിക്കുന്നതെന്ന്‌ എ എ റഹിം പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home