08 December Wednesday

കത്തോലിക്കാ സഭയ്‌ക്കെതിരെ ആർഎസ്‌എസ്‌ വാരിക ; പുരോഹിതർ നടത്തുന്ന ലൈംഗിക അതിക്രമങ്ങൾ അന്വേഷിക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021


ന്യൂഡൽഹി
രാജ്യത്ത്‌ കത്തോലിക്കാ സഭ പുരോഹിതർ നടത്തുന്ന ലൈംഗിക അതിക്രമങ്ങൾ അന്വേഷിക്കണമെന്ന്‌ ആർഎസ്‌എസ്‌ വാരിക പാഞ്ചജന്യ. കേരളത്തിലും ജാർഖണ്ഡിലും പഞ്ചാബിലും ഇത്തരം നിരവധി അതിക്രമങ്ങൾ നടക്കുന്നുണ്ട്‌.  ഫ്രാൻസിലെ സംഭവങ്ങളിൽ പോപ്പ്‌ ഫ്രാൻസിസ്‌ മാപ്പ്‌ പറഞ്ഞത്‌ സാഹചര്യത്തിന്റെ സമ്മർദംമൂലമാണ്‌.

കത്തോലിക്കാ സഭയുടെ പ്രവർത്തനരീതി ലോകമെമ്പാടും കന്യാസ്‌ത്രീകളുടെ എണ്ണം കുറയാൻ ഇടയാക്കി. കേരളത്തിൽ കന്യാസ്‌ത്രീകളുടെ എണ്ണം 25 ശതമാനമായി കുറഞ്ഞു. ഇതേത്തുടർന്ന്‌ ഛത്തീസ്‌ഗഢ്‌, ജാർഖണ്ഡ്‌, ഒഡിഷ, ഹിമാചൽപ്രദേശ്‌ സംസ്ഥാനങ്ങളിലെ ദരിദ്രകുടുംബങ്ങളിലെ പെൺകുട്ടികളെ കന്യാസ്‌ത്രീകളാക്കാൻ ആസൂത്രിതമായി ശ്രമിക്കുന്നു.

പ്രലോഭനങ്ങളും വാഗ്‌ദാനങ്ങളും ചതിയും വഴിയാണ്‌ ഇത്‌ നടപ്പാക്കുന്നത്‌–- ആർഎസ്‌എസ്‌ വാരിക ആരോപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top