പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെന്ന് സംശയിക്കുന്നയാൾ അതിർത്തിയിൽ വെടിയേറ്റ് മരിച്ചു
ചണ്ഡീഗഡ് > പഞ്ചാബിലെ അമൃത്‌സർ ജില്ലയിലെ രാജ്യാന്തര അതിർത്തിയിൽ പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരൻ എന്ന് സംശയിക്കുന്നയാൾ വെടിയേറ്റ് മരിച്ചതായി ബിഎസ്എഫ് വക്താവ് അറിയിച്ചു.
ഞായറാഴ്ച രാത്രി മഹാവ ഗ്രാമത്തിനടുത്തുള്ള അതിർത്തി പ്രദേശത്താണ് രാത്രി ഡ്യൂട്ടിയിലുള്ള ബിഎസ്എഫ് സൈനികർ ഇയാളെ സംശയാസ്‌പദമായ രീതിയിൽ കണ്ടത്. രഹസ്യമായി അതിർത്തി കടന്ന് സുരക്ഷാ വേലിക്ക് സമീപം ഇരുട്ടത്തായിരുന്നു ഇയാളുണ്ടായിരുന്നത്. നുഴഞ്ഞുകയറ്റക്കാരനെ സൈനികർ തിരിച്ചറിഞ്ഞപ്പോൾ അയാൾ സുരക്ഷാ അതിർത്തിയിലേക്ക് ഓടുകയായിരുന്നു. തുടർന്ന് സൈന്യം നുഴഞ്ഞുകയറ്റക്കാരന് നേരെ വെടിയുതിർക്കുകയായിരുന്നു. ഇയാളിൽ നിന്ന് വസ്ത്രങ്ങളും സ്വകാര്യ വസ്തുക്കൾ അടങ്ങിയ ഒരു ബാഗും കണ്ടെടുത്തതായി സൈന്യം അറിയിച്ചു.
0 comments