23 March Saturday

ജയ്‌പൂർ ജയിലിൽ പാക്കിസ്ഥാന്‍ സ്വദേശിയായ തടവുകാരനെ കല്ലെറിഞ്ഞ്‌ കൊന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 20, 2019

ജയ്‌പൂർ > രാജസ്ഥാനിലെ ജയ്‌പൂർ സെന്‍ട്രല്‍ ജയിലില്‍ പാക്കിസ്ഥാന്‍ സ്വദേശിയായ തടവുകാരനെ സഹതടവുകാര്‍ കല്ലെറിഞ്ഞ് കൊന്നു. മൂന്ന് തടവുക‌ാർ ചേർന്നാണ് ഷാക്കിബ് എന്ന പാക്ക് തടവുകാരനെ ആക്രമിച്ചത്. ചാരപ്രവർത്തനത്തിന് പിടിക്കപ്പെട്ടതിനെ തുടർന്ന്‌ ജയ്‌പൂര്‍ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു ഇയാള്‍.

പുല്‍വാമ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാക് ബന്ധം സുഖകരമല്ലാതിരിക്കുന്ന സാഹചര്യത്തിലാണ് പാക് സ്വദേശിയായ തടവുകാരന്‍ ഇന്ത്യന്‍ ജിയിലില്‍ ക്രൂരമായി കൊല്ലപ്പെടുന്നത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top